എഡിറ്റര്‍
എഡിറ്റര്‍
നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകന് കൈമാറിയെന്ന് സുനി
എഡിറ്റര്‍
Saturday 4th March 2017 11:48am

കൊച്ചി: മൊബൈലില്‍ പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയെന്ന് ഡ്രൈവര്‍ സുനിയുടെ മൊഴി. മെമ്മറി കാര്‍ഡ് അഭിഭാഷകന് കൈമാറിയെന്നും അദ്ദേഹം ഇത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സുനി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകള്‍ കൂടുതല്‍ പരിശോധിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാവൂ എന്ന നിലപാടിലാണു അന്വേഷണ സംഘം.

വെളുത്ത സാംസങ് ഫോണിലാണ് നടിയുടെ ചിത്രങ്ങള്‍ സുനി പകര്‍ത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ കായലില്‍ നിന്നും എറിഞ്ഞെന്നായിരുന്നു സുനിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നാവികസേനയുടെ സഹായത്തോടെ കായലില്‍ മുങ്ങിത്തപ്പിയിട്ടും ഫോണ്‍ ലഭിച്ചിരുന്നില്ല.


Must Read: ‘ആദായനികുതി നോട്ടീസുകളൊന്നും കാര്യമാക്കേണ്ട; ഒരു തുടര്‍നടപടിയുമുണ്ടാവില്ല’: ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ വ്യാപാരികള്‍ക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉറപ്പ് 


കഴിഞ്ഞദിവസം കേസിലെ പ്രതികളായ നാലുപേരുടെ കസ്റ്റഡി കാലാവധി അന്വേഷണ സംഘം നീട്ടിവാങ്ങിയിരുന്നു. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങിയത്.

ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ആവശ്യം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചത്.

Advertisement