എഡിറ്റര്‍
എഡിറ്റര്‍
കഥ പകുതിയേ ആയിട്ടുള്ളൂ; കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലെ വി.ഐ.പി പറയട്ടെ; മാധ്യമങ്ങളോട് പള്‍സര്‍ സുനി
എഡിറ്റര്‍
Tuesday 18th July 2017 12:48pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന ചോദ്യത്തിന് ആലുവയിലെ വി.ഐ.പി പറയട്ടെയെന്ന് പ്രതി സുനില്‍ കുമാര്‍.

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയതിനു ശേഷം പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോടായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം.


Dont Miss ബാലഗംഗാധര തിലകിന്റെ കൊച്ചുമകനെതിരേ ലൈംഗികപീഡനത്തിന് കേസ്


നേരത്തെ കോടതിയില്‍ എത്തിച്ചപ്പോള്‍ കഥ പകുതിയെ ആയിട്ടുള്ളൂവെന്ന് സുനി പറഞ്ഞിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനിയെയും കൂട്ടു പ്രതികളെയും പൊലീസ് ഇന്ന് അങ്കമാലി മജിസ്്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. സുനിയുടെ റിമാന്‍ഡ് കോടതിഅടുത്ത മാസം ഒന്നു വരെ നീട്ടി.

സുനിയുടെ ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണം. രഹസ്യമൊഴി കോടതിയില്‍ രേഖപെടുത്തണമെന്ന് സുനി ഇന്ന് അപേക്ഷ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് നല്‍കിയിട്ടില്ല.

സുനിയുടെ ജാമ്യാപേക്ഷ 20 ന് പരിഗണിക്കും. ഇതേ കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷക്കൊപ്പം പരിഗണിക്കുന്നതിനാണ് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചത്.

അതിനിടെ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന് സൂചന. നടന്‍ ദിലീപിന് സുനി ജയിലില്‍ നിന്നും അയച്ച കത്ത് എഴുതിയിത് വിപിന്‍ലാല്‍ ആണെന്ന് കണ്ടെത്തിയിരുന്നു. തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രതിയായ വിപിന്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ജയിലിലെത്തി സുനിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

അതിനിടെ മറ്റൊരു നടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ സുനിക്കെതിരെ കേസെടുത്തു. നിര്‍മ്മാതാവ് ജോണി സാഗരികയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.

Advertisement