എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ജാമ്യവക്കാലത്ത് ഒപ്പിട്ടത് വീട്ടിലെത്തി
എഡിറ്റര്‍
Tuesday 21st February 2017 10:14am

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതിയായ ഡ്രൈവര്‍ സുനിക്കായി പോലീസ് സംസ്ഥാനമൊട്ടാകെ വലവിരിച്ചിരിക്കെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കായുള്ള വക്കാലത്തില്‍ ഒപ്പിടാന്‍ സുനി സ്വന്തം വീട്ടില്‍ എത്തിയെന്ന വാദവുമായി അഭിഭാഷകന്‍.

സുനിയുടെ അഭിഭാഷകനാണ് ശനിയാഴ്ച സുനി വീട്ടിലെത്തി ജാമ്യവക്കാലത്ത് ഒപ്പിട്ടു നല്‍കിയെന്ന് പറഞ്ഞത്. സുനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നാണ് കോടതി പരിഗണിക്കുന്നത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പേ സുനിയെ പിടിക്കാനുള്ള കഠിനശ്രമത്തിലാണ് പൊലീസ്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെടും. സുനിയുടെ ഒളിയിടത്തെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചുവെന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് മുന്‍പു തന്നെ സുനിയെ പിടികൂടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്.


Dont Miss ചില സംശയങ്ങളുണ്ട്; സൂപ്പര്‍സ്റ്റാറിന് പങ്കുണ്ടോ എന്നത് പൊലീസ് അന്വേഷിക്കട്ടെ; കേസ് പിന്‍വലിക്കില്ലെന്നും നടിയുടെ കുടുംബം 


ഇന്നലെ രാത്രി പിടിയിലായ പ്രധാനി മണികണ്ഠന്‍, റിമാന്റിലുള്ള വടിവാള്‍ സലീം, പ്രദീപ് എന്നിവരുടെ മൊഴിയും സുനിയെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമാകും. ആദ്യാവസാനം താന്‍ സുനിക്കൊപ്പം ഉണ്ടായിരുന്നെന്നും എന്നാല്‍ കഴിഞ്ഞ ദിവസം കൊയമ്പത്തൂരില്‍ വെച്ചാണ് സുനിയുമായി പിരിഞ്ഞതെന്നുമാണ് മണികണ്ഠന്റെ മൊഴി. കോയമ്പത്തൂരില്‍ വെച്ച് മദ്യപിച്ചെന്നും അതിന് ശേഷം തര്‍ക്കമുണ്ടായി മൂന്ന് പേരും പിരിയുകയായിരുന്നെന്നുമാണ് മണികണ്ഠന്‍ പൊലീസിന് നല്‍കിയ മൊഴി.

അതേസമയം അഭിഭാഷകന്‍ വഴി സുനി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന മൊബൈല്‍ ഫൊറന്‍സിക് പരിശോധനയ്ക്കയയ്ക്കാന്‍ പോലീസ് വാങ്ങും. നടിയെ ഭീഷണിപ്പെടുത്തി എടുത്ത ദൃശ്യങ്ങള്‍ ഇതിലുണ്ടോ എന്ന് സ്ഥിതീകരിക്കാനാണ് ഇത്.

Advertisement