എഡിറ്റര്‍
എഡിറ്റര്‍
പള്‍സറിന് 10 ലക്ഷത്തിലേറെ എഫ്.ബി ഫാന്‍സ്
എഡിറ്റര്‍
Tuesday 18th June 2013 12:10pm

pulser

ഇന്ത്യാക്കാരുടെ ബൈക്ക് സങ്കല്‍പ്പങ്ങള്‍ മാറ്റിമറിച്ച് വില്‍പ്പന വിജയം നേടിയ പള്‍സറിന് ഫേസ് ബുക്കില്‍ 10 ലക്ഷത്തിലേറെ ആരാധകര്‍.

ഇത്രയേറെ ഫേസ് ബുക്ക് ലൈക്ക് നേടുന്ന ആദ്യത്തെ അതേസമയം ഒരേയൊരു ഇന്ത്യന്‍ ടൂ വീലര്‍ ബ്രാന്‍ഡാണ് പള്‍സര്‍.

Ads By Google

എന്നാല്‍ പള്‍സര്‍ ഉപഭോക്താക്കളുടെ എണ്ണം വച്ചുനോക്കിയാല്‍ ഫേസ് ബുക്ക് ആരാധകരുടെ എണ്ണം ഒരു സംഭവമേയല്ല.

ഒരു ദശാബ്ദത്തിലേറെയായി സ്‌പോര്‍ട്‌സ് ബൈക്ക് വിഭാഗത്തില്‍ ഒന്നാമനായി തുടരുന്ന പള്‍സര്‍ ബ്രാന്‍ഡില്‍ ഇതിനോടകം 50 ലക്ഷത്തിലേറെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.

2011 നവംബറിലാണ് 180 സിസി , 150 സിസി എന്‍ജിന്‍ വകഭേദങ്ങില്‍ പള്‍സര്‍ വിപണിയിലെത്തിയത്. നിലവില്‍ 135 സിസി മുതല്‍ 220 സിസി വരെ എന്‍ജിന്‍ ഡിസ്‌പ്ലേസ്!മെന്റിലുള്ള അഞ്ചു മോഡലുകള്‍ പള്‍സറിനുണ്ട്.

Autobeatz

Advertisement