എഡിറ്റര്‍
എഡിറ്റര്‍
‘സ്രാവു’മായി വീണ്ടും സുനി; അടുത്ത ദിവസം തന്നെ സ്രാവിനെ കിട്ടുമെന്ന് മാധ്യമങ്ങളോട് പള്‍സര്‍ സുനി
എഡിറ്റര്‍
Wednesday 5th July 2017 12:39pm

 

കൊച്ചി: മാധ്യമങ്ങളോട് വീണ്ടും പ്രതികരിച്ച് പ്രമുഖ യുവനടിയെ ആക്രമിച്ച സംഭവത്തിലെ കുറ്റാരോപിതനായ പള്‍സര്‍ സുനി. സ്രാവ് അടുത്ത ദിവസം തന്നെ കുടുങ്ങുമെന്നാണ് സുനി മാധ്യമങ്ങളോട് പറഞ്ഞത്. സ്രാവുകള്‍ നീന്തിക്കൊണ്ടിരിക്കുകയാണെന്നും സുനി പറഞ്ഞു.

അതേസമയം പള്‍സര്‍ സുനിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് പൊലീസ് സുനിയെ വീണ്ടും അറസ്റ്റ് ചെയ്തത്.


Also Read: മിശ്രവിവാഹിതരായതിന്റെ പേരില്‍ ഹോട്ടലില്‍ മുറി നിഷേധിച്ചെന്ന് ദമ്പതികള്‍; ഹിന്ദുവും മുസ്‌ലീമും അയതിനാലാണ് ഇറക്കിവിട്ടതെന്ന് സമ്മതിച്ച് ഹോട്ടല്‍ജീവനക്കാരന്‍


സുനിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സുനിയെ കോയമ്പത്തൂരില്‍ എത്തിച്ച് തെളിവെടുക്കേണ്ടതിനാല്‍ എട്ട് ദിവസത്തെ കസ്റ്റഡി വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.

പള്‍സര്‍ സുനിയെ കാക്കനാട് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവിടേക്ക് കൊണ്ടു വരുന്നതിനിടെയാണ് സ്രാവുകള്‍ രണ്ട് ദിവസത്തിനകം കുടുങ്ങുമെന്ന് സുനി പറഞ്ഞത്.


Don’t Miss: ‘നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും’ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ആരോപണത്തോട് ഇന്നസെന്റ്


കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പള്‍സര്‍ സുനിയെ പൊലീസ് ഇന്നലെ കോടതിയില്‍ എത്തിച്ചിരുന്നു. അങ്കമാലി കോടതിയിലാണ് പള്‍സര്‍ സുനിയെ ഹാജരാക്കിയത്.

കോടതിയ്ക്കുള്ളിലേക്കു കടക്കവെ കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയുണ്ടോ, ദിലീപിന് പങ്കുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയെങ്കിലും ‘സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട്’ എന്നതായിരുന്നു സുനിയുടെ പ്രതികരണം.


Also Read: ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജി വെക്കില്ലെന്ന് ഇന്നസെന്റ്; മുകേഷിന്റേയും ഗണേഷിന്റേയും പെരുമാറ്റത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഇന്നസെന്റ്


കനത്ത സുരക്ഷയോടെയാണ് പൊലീസ് പള്‍സര്‍ സുനിയെ കോടതിയില്‍ എത്തിച്ചത്. മാധ്യമങ്ങള്‍ക്കു മുമ്പില്‍ സുനി എന്തെങ്കിലും സംസാരിക്കുന്നത് ഒഴിവാക്കുന്നതിനായി വാഹനം കോടതിക്കുള്ളിലേക്ക് കയറ്റി സുനിയെ കോടതിയ്ക്കകത്തേക്ക് പ്രവേശിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്.

Advertisement