എഡിറ്റര്‍
എഡിറ്റര്‍
തന്റെ മരണമൊഴിയെടുക്കണമെന്ന് പള്‍സര്‍ സുനി; ക്വട്ടേഷനുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ വിവരങ്ങള്‍ സുനി വെളിപ്പെടുത്തിയതായി സൂചന
എഡിറ്റര്‍
Thursday 6th July 2017 10:56am

ചിത്രം കടപ്പാട്: മനോരമ

കൊച്ചി: തന്റെ മരണമൊഴിയെടുക്കാനായി മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടണമെന്ന് പ്രമുഖ യുവനടിയെ ആക്രമിച്ച കേസിലെ പ്രധാന കുറ്റാരോപിതനായ പള്‍സര്‍ സുനി. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് സുനി ഇക്കാര്യം പറഞ്ഞത്.

ക്വട്ടേഷന്‍ ഉണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് എന്നും സുനി പറഞ്ഞു. ക്വട്ടേഷന്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.


Also Read: ‘അയാള്‍ ഒരു നീഗ്രോയാണ്’; ലോകബാങ്ക് സംഘത്തിന്റെ തലവനായ ആഫ്രിക്കന്‍-അമേരിക്കന്‍ ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിച്ച് മന്ത്രി ജി. സുധാകരന്‍


ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് ഇപ്പോള്‍ സുനി പൊലീസ് കസ്റ്റഡിയില്‍ ഉള്ളതെങ്കിലും നടിയെ ആക്രമിച്ച കേസിലാണ് ഇപ്പോഴും അന്വേഷണം നടക്കുന്നത് എന്നാണ് സുനി പറഞ്ഞ വിവരങ്ങള്‍ നല്‍കുന്ന സൂചന. പൊലീസ് തന്നെ ഉപദ്രവിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് സുനിയുടെ ശ്രമം. മുന്‍പും കേസുകളില്‍ അകപ്പെട്ടപ്പോള്‍ പൊലീസിനെതിരെ ആരോപണം ഉന്നയിച്ചയാളാണ് സുനി.

അതേസമയം ജയിലില്‍ നിന്ന് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയേയും നാദിര്‍ ഷായേയും ഫോണ്‍ വിളിച്ചതായി സുനി സമ്മതിച്ചിട്ടുണ്ട്. നാല് തവണ താന്‍ ഇവരെ വിളിച്ചെന്നാണ് തൃക്കാക്കര സ്‌റ്റേഷനില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ സുനി പറഞ്ഞത്.


Don’t Miss: പശുവിനായി ഒരു പത്രം; ഗോരക്ഷകര്‍ റിപ്പോര്‍ട്ടര്‍മാരും: ഗോഭാരതിയുടെ ചീഫ് എഡിറ്റര്‍ പത്രത്തെക്കുറിച്ച് പറയുന്നു


എന്നാല്‍ ചോദ്യം ചെയ്യലുമായി സുനി സഹകരിക്കുന്നില്ല. പൊലീസിന്റെ കൈവശമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളോടല്ലാതെ മറ്റ് ചോദ്യങ്ങള്‍ക്ക് പള്‍സര്‍ സുനി കൃത്യമായി നല്‍കുന്നില്ല.

ഫോണ്‍ വിളിച്ചുവെന്നല്ലാതെ എങ്ങനെ ഫോണ്‍ ജയിലിനുള്ളിലെത്തി, ആര് എത്തിച്ച് കൊടുത്തു തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സുനി കൃത്യമായ മറുപടി നല്‍കുന്നില്ല. ഇത്തരം ചോദ്യങ്ങളോടൊക്കെ പരസ്പര വിരുദ്ധമായ മറുപടിയാണ് സുനി നല്‍കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ പള്‍സര്‍ സുനിക്കെതിരെ പ്രത്യേകം കേസെടുക്കുകയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തത്.

Advertisement