എഡിറ്റര്‍
എഡിറ്റര്‍
പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന്; ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു
എഡിറ്റര്‍
Tuesday 4th July 2017 6:47pm

 

കൊച്ചി: പ്രമുഖ യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി കാക്കനാട്ടെ ജയിലില്‍ വെച്ച് ഫോണ്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ജയിലിനകത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

സെല്ലില്‍ ഒളിച്ചിരുന്ന് സുനി ഫോണ്‍ വിളിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും സംവിധായകന്‍ നാദിര്‍ ഷായേയും വിളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത് എന്ന് പൊലീസ് പറയുന്നു.


Also Read: ‘ആ ചുംബനങ്ങളൊക്കെ ഹൃദയത്തില്‍ തൊട്ടുള്ളവയായിരുന്നു…’; നീലപ്പടയ്ക്ക് വികാരഭരിതമായ കത്തുമായി ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറും മുമ്പ് സി.കെ വിനീത്


സുനി ഫോണ്‍ ചെയ്യുന്നത് കണ്ടുവെന്ന് നേരത്തേ സഹതടവുകാരനായ ജിന്‍സണ്‍ മൊഴി നല്‍കിയിരുന്നു. ഇയാളുള്‍പ്പെടെയുള്ള മറ്റ് തടവുകാരെയും പൊലീസിന് ലഭിച്ച ദൃശ്യങ്ങളില്‍ കാണാം.

കേസിലെ നിര്‍ണ്ണായകമായ തെളിവാകും സുനി ഫോണ്‍ വിളിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്നാണ് വിലയിരുത്തല്‍. ലഭിച്ച ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.


Don’t Miss: വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും വിഷയം കൈകാര്യം ചെയ്തില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വുമണ്‍ കളക്ടീവ്


ജയിലിനുള്ളിലേയും പുറത്തേയും മറ്റ് സി.സി.ടി.വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. തുടരന്വേഷണത്തിന് സഹായകമാകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചത്. കൂടാതെ തെളിവുകള്‍ കൂട്ടിയിണക്കാനും ഈ ദൃശ്യങ്ങള്‍ പൊലീസിനെ സഹായിക്കും.

Advertisement