എഡിറ്റര്‍
എഡിറ്റര്‍
എന്നെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് ശരിയല്ല; കാവ്യയ്ക്ക് എന്നെ അറിയാം; പലപ്പോഴു പണം തന്നിട്ടുമുണ്ട്: പള്‍സര്‍ സുനി
എഡിറ്റര്‍
Tuesday 22nd August 2017 11:47am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാഡം ആരെന്ന് വെളിപ്പെടുത്താതെ പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് പങ്കില്ലെന്നും എന്നാല്‍ നടി കാവ്യാ മാധവനുമായി തനിക്ക് പരിചയമുണ്ടെന്നും പള്‍സര്‍ സുനി പറയുന്നു.

തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെ സുനി പറഞ്ഞു.


Dont Miss മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി: ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നിപ്പ്


നടിയെ ആക്രമിച്ച കേസിലെ ക്വട്ടേഷന് പിന്നില്‍ സ്ത്രീയാണെന്നും വിഐപിയായ മാഡത്തെ വെളിപ്പെടുത്തുമെന്നും സിനിമാ മേഖലയില്‍ നിന്നുളള ആളാണെന്നും നിരവധി തവണ സുനി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ വേളയിലൊന്നും സുനി മാഡത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

പള്‍സര്‍ സുനിയുമായി ഒരുതരത്തിലുമുളള പരിചയമില്ലെന്നായിരുന്നു ദിലീപും കാവ്യയും നേരത്തെ നല്‍കിയ മൊഴി നല്‍കിയിരുന്നു. കാവ്യയെ ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യലില്‍ പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടായിരുന്നു കാവ്യ സ്വീകരിച്ചത്. ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയാണ്.

Advertisement