തിരുവനന്തപുരം: ശബരിമല പുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ഹരിഹരന്‍ നായര്‍ കമ്മീഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത തീര്‍ത്ഥാടന സീസണ് മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

നാളെ ചേരുന്ന മന്ത്രിസഭായോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. കമ്മീഷന്റെ അടുത്ത സിറ്റിങ് സപ്തംബര്‍ 30ന് നടക്കും.