വണ്ടിപ്പെരിയാര്‍: 102 അയ്യപ്പ ഭക്തര്‍ മരിച്ച പുല്ലുമേട് ദുരന്തത്തില്‍ വര്‍ഗ്ഗീയ മുതലെടുപ്പ് നടത്താന്‍ ബി.ജെ.പി നീക്കം. അയ്യപ്പ ഭക്തര്‍ മരിക്കാനിടയായതിന് കാരണം മുസ്‌ലിംകളാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ബി.ജെ.പി പ്രചാരണം നടത്തുന്നത്.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി പി സാനുവാണ് തന്റെ പ്രസംഗത്തില്‍ ഈ പരാമര്‍ശം നടത്തിയത്. പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശിക്കാന്‍ എത്തുന്ന അയ്യപ്പ ഭക്തരെ അപായപ്പെടുത്താന്‍ കോഴിക്കോട്ട് നിന്ന് ഒരു വാഹനമെത്തിയെന്നാണ് സാനു പ്രസംഗിച്ചത്. സ്വാമിമാര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ ആണോയെന്ന് അന്വേഷിക്കേണ്ടതുണെ്ടന്നും സാനു അഭിപ്രായപ്പെട്ടു. വണ്ടിപ്പെരിയാറ്റില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ആരോപണം.