എഡിറ്റര്‍
എഡിറ്റര്‍
പുള്ളിപ്പുലിയും ആണ്‍കുട്ടിയുമായി കുഞ്ചാക്കോ
എഡിറ്റര്‍
Saturday 29th September 2012 2:47pm

എല്‍സമ്മ എന്ന ആണ്‍കുട്ടിക്ക് ശേഷം സംവിധായകന്‍ ലാല്‍ ജോസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രം പുള്ളിപ്പുലിയും ആണ്‍കുട്ടിയും ചിത്രീകരണത്തിന് ഒരുങ്ങുന്നു.

ഗ്രാമീണ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയില്‍  ഒരു നിഷ്‌കളങ്ക ഗ്രാമീണയുവാവായാണ് ചാക്കോച്ചന്‍ എത്തുന്നത്.

Ads By Google

കുട്ടനാട്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ഹാസ്യത്തിനും കുടുംബബന്ധത്തിനും പ്രാധാന്യം നല്‍കുന്ന കഥയാണ്.നാട്ടുമ്പുറത്തുകാരനായ പാലുണ്ണി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ ഏറെ പിടിച്ച് പറ്റിയ കുഞ്ചാക്കോ ബോബോന്റെ സിനിമാ കരിയറിലെ വഴിത്തിരിവാകും പുള്ളിപ്പുലിയും ആണ്‍കുട്ടിയിലിലെയും കഥാപാത്രമെന്നാണ് അറിയുന്നത്.

അടുത്തിടെ കുഞ്ചാക്കോ അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത ചലനം ഉണ്ടാക്കിയിട്ടുണ്ട്. ട്രാഫിക്കിനും ഓര്‍ഡിനറിക്കും ശേഷം ചാക്കോച്ചന്റെ മറ്റൊരു ഹിറ്റാവും ലാല്‍ ജോസ് കൂട്ടുകെട്ടിലൂടെ ഉണ്ടാവുകയെന്ന് പ്രതീക്ഷിക്കാം.

സിനിമയില്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം എത്തിയ ചാക്കോച്ചന്‍ പഴയ ഇമേജ് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

Advertisement