എഡിറ്റര്‍
എഡിറ്റര്‍
ആദ്യം അക്രമിച്ചത് സമദാനി: പുളിക്കല്‍ കുഞ്ഞാവ
എഡിറ്റര്‍
Friday 8th November 2013 12:56pm

knife

കോട്ടക്കല്‍: മുസ്‌ലീം ലീഗ് നേതാവ് അബ്ദു സമദ് സമദാനിയാണ് ആദ്യം തന്നെ ആക്രമിച്ചതെന്ന് സമദാനിയെ ആക്രമിച്ച കേസിലെ പ്രതിയായ പുളിക്കല്‍ കുഞ്ഞാവ.

സംഭവത്തില്‍ പുളിക്കല്‍ കുഞ്ഞാവയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളും കോട്ടക്കലിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെയെത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അതേസമയം തന്നെ ആക്രമിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും കഴിഞ്ഞ ആറ് മാസമായി പ്രതി തന്നെ കാണണമെന്ന് പറഞ്ഞ് പിന്നാലെ നടക്കുകയായിരുന്നെന്നും സമദാനി പ്രതികരിച്ചു.

Advertisement