കോളേജ് പഠനം മുടങ്ങിയ പെണ്‍കുട്ടി നിങ്ങളെ ജീവിതം പഠിപ്പിക്കും
Discourse
കോളേജ് പഠനം മുടങ്ങിയ പെണ്‍കുട്ടി നിങ്ങളെ ജീവിതം പഠിപ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd November 2011, 6:07 pm

വിദ്യാഭ്യാസം കഴിയും മുമ്പ് വിവാഹം കഴിപ്പിച്ചയച്ച അച്ഛനോടും അമ്മയോടും പൂജയ്ക്ക് നന്ദിമാത്രമേയുള്ളൂ. നേരത്തെ വിവാഹം കഴിപ്പിച്ചയക്കാനുള്ള അവരുടെ തീരുമാനമാനമാണ് തന്നെ താനാക്കിയതെന്നാണ് പൂജ ഇപ്പോഴും വിശ്വസിക്കുന്നത്.

പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്നു പൂജ ഗുപ്തയെന്ന കൗമാരക്കാരി. എന്നാല്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് തന്നെ പൂജയെ വിവാഹം കഴിപ്പിച്ചയച്ചു. വിവാഹശേഷം ചെന്നൈയില്‍ ബിരുദ പഠനം തുടര്‍ന്നു. അവസാന വര്‍ഷമെത്തിയപ്പോഴേക്കും പൂജ ഗര്‍ഭിണിയാവുകയും ചെയ്തു. അതോടെ ബിരുദ പഠനം പാതി വഴിയിലായി.

അപ്രതീക്ഷിതമായി പഠനം നിര്‍ത്തേണ്ടി വന്നെങ്കിലും അറിവുനേടാനുള്ള ആഗ്രഹം പൂജയ്ക്ക് ഒട്ടും നഷ്ടമായിരുന്നില്ല. സ്വയം പഠിക്കുകയല്ലാതെ മറ്റുമാര്‍ഗമൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞതോടെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി വായിക്കാന്‍ തുടങ്ങി. അതിനിടയില്‍ ഒരു മോണ്ടിസറി കോഴ്‌സ് ചെയ്ത് ആല്‍പ്‌സ് എന്ന പേരില്‍ സ്വന്തമായി ഒരു പ്രീ സ്‌ക്കൂള്‍ തുടങ്ങി.

ഇതിനിടയില്‍ സെല്‍ഫ് ഇംപ്രൂവ്‌മെന്റിനായുള്ള ഒരു ഓണ്‍ലൈന്‍ കോഴ്‌സും ചെയ്തിരുന്നു. ഇതാണ് “ചിക്കന്‍ സൂപ്പ് ഫോര്‍ ദ സോള്‍” എന്ന പുസ്തകത്തിന്റെ എഴുത്തുകാരനായ ജാക്ക് കാന്‍ഫീല്‍ഡിലേക്ക് പൂജയെ ആകര്‍ഷിക്കുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ രണ്ടുവര്‍ഷം പഠനം തുടരുന്നു. കാന്‍ഫീല്‍ഡിന്റെ ആ ബാച്ചിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്ന പൂജയ്ക്ക് ഒക്ടോബര്‍ 22ന് പാസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

“ജീവിതത്തെക്കുറിച്ചുള്ള ഒരു വിശകലമാണ് ഈ കോഴ്‌സ്. ലോകത്തെ വിശകലനം ചെയ്യുന്നതുപോലെയാണിത്” പൂജ പറയുന്നു. ഈ പഠനകാലയളവില്‍ പൂജ ബോധ മനസിനെയും അബോധമനസിനെയും അറിഞ്ഞു. അകക്കണ്ണിനെക്കുറിച്ച് പഠിച്ചു. ഈ വിഷയം ഏറ്റവുമെളുപ്പമായി പഠിക്കാന്‍ ഇത് പഠിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നാണ് പൂജ പറയുന്നത്. നിങ്ങളുടെ കറുത്ത ഭാഗങ്ങള്‍ മറ്റൊരാള്‍ കാട്ടിതന്നാലല്ലാതെ നിങ്ങള്‍ക്ക് മനസിലാക്കാനാവില്ലെന്നതാണ് ഈ കോഴ്‌സിന്റെ സത്തയെന്നും അവര്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ പൂജ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച പോയയാളല്ല. പഠിച്ചുകൊണ്ടിരിക്കുന്ന ഒരു യുവതിയാണ്. ലൈഫ് ബൈ ഡിസൈന്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയാണ്. തന്റെ എല്ലാ വിദ്യാര്‍ത്ഥികളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മിടുക്കരാണെന്ന് പൂജ ഉറപ്പിച്ചു പറയുന്നു. ചിലര്‍ പൂര്‍ണമായും വിജയിക്കുന്നു. മറ്റുചിലര്‍ ഒരുപടിയില്‍ നിന്നും പതുക്കെ മറ്റൊരു പടിയിലേക്ക് കടക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു

ങ്ങള്‍ ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന ബോധം വിദ്യാര്‍ത്ഥികളിലുണ്ടാക്കിയെടുക്കുകയാണ് ഈ കോഴ്‌സിന്റെ ആദ്യ പടി. ഈ മേഖലയില്‍ 40 വര്‍ഷക്കാലത്തെ അനുഭവ പരിജയമുള്ള ജാക്ക് കാന്‍ഫീല്‍ഡ് തന്റെ പ്രിയ ശിഷ്യയ്ക്ക് എല്ലാ അനുഭവങ്ങളും പകര്‍ന്നു നല്‍കിയിട്ടുണ്ട്. ഈ അനുഭവങ്ങള്‍ തന്റെ വിദ്യാര്‍ത്ഥികളുടെ ജീവിതം ഡിസൈന്‍ ചെയ്യാനും അവരുടെ ലക്ഷ്യം കണ്ടെത്താന്‍ സഹായിക്കാനും പൂജയെ പ്രാപ്തയാക്കുന്നു. അരമണിക്കൂര്‍ ഒരാളോട് സംസാരിച്ചാല്‍ അവരുടെ ജീവിതാഭിലാഷം എന്താണെന്ന് തനിക്ക് മനസിലാക്കാന്‍ കഴിയുമെന്ന് പൂജ ഉറപ്പുനല്‍കുന്നു. അത് നിങ്ങളുടെ പ്രണയ ജീവിതത്തെയും, ബന്ധങ്ങളെയും വ്യക്തമാക്കിതരും. വളരെ വിശദമായി തന്നെ അവര്‍ പറയുന്നു.

തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും ഗുപ്ത അവരുടെ ലക്ഷ്യം പറഞ്ഞുകൊടുത്തിട്ടില്ല. ജീവിതത്തില്‍ തങ്ങള്‍ എന്താണെന്ന് തീരുമാനിക്കേണ്ടത് അവരാണ്. അത് തീരുമാനിക്കാന്‍ അവര്‍ക്ക് വഴികാണിച്ചുകൊടുക്കുകയാണ് പൂജ ചെയ്യുന്നത്. ഒരോ വിദ്യാര്‍ത്ഥിയുടേയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് കോഴ്‌സിന് പ്രത്യേക രൂപഭാവം നല്‍കുന്നു. ഒരു ചോദ്യത്തിനും ഉത്തരങ്ങള്‍ നല്‍കേണ്ടത് താനല്ല. ഉത്തരങ്ങള്‍ നിങ്ങളില്‍ തന്നെയാണുള്ളത്. കൃത്യമായ ചോദ്യം ചോദിക്കണമെന്നതാണ് എന്റെ കടമ. അവബോധം, നടപ്പിലാക്കല്‍, ശീലങ്ങള്‍ എന്നിങ്ങനെ മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്ന 20 മണിക്കൂര്‍ നീണ്ട കോഴ്‌സാണിത് പൂജ വിശദീകരിക്കുന്നു.

എന്താണ് ഈ ജീവിതത്തിലൂടെ നമ്മള്‍ നേടിയെടുക്കേണ്ടതെന്ന് പഠനത്തിലൂടെ ആദ്യം നമ്മള്‍ തിരിച്ചറിയണം. പിന്നീട് ആ ലക്ഷ്യത്തിനുവേണ്ടി നമ്മുടെ ശീലങ്ങള്‍ വളര്‍ത്തണം. കോഴ്‌സ് കഴിഞ്ഞശേഷം മൂന്ന് മാസം കൂടി ഇവര്‍ ഈ രീതി പിന്‍തുടരേണ്ടതുണ്ട്. എന്നാലേ കോഴ്‌സിന്റെ മുഴുവന്‍ ഗുണങ്ങളും ലഭ്യമാകൂ. ദിവസത്തില്‍ ഒരു മണിക്കൂര്‍ ഇതിനായി മാറ്റിവെക്കുക. “ദ ഹവര്‍ ഓഫ് പവ്വര്‍” എന്നാണ് ഈ മണിക്കൂറിനെ പൂജ വിളിക്കുന്നത്. ഈ മൂന്നുമാസത്തെ ശ്രമങ്ങള്‍ക്കുശേഷം എന്ത് മാറ്റങ്ങളാണ് ഈ കോഴ്‌സ് നമ്മളിലുണ്ടാക്കിയതെന്ന് ബോധ്യമാകുമെന്നും പൂജ വ്യക്തമാക്കുന്നു.

ഇപ്പോള്‍ 22 ശിഷ്യന്‍മാരാണ് പൂജയ്ക്കുള്ളത്. ഡിസംബറിലാണ് ഇവരുടെ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ഇതിന് മുമ്പ് പൂജ ജോലിചെയ്തിരുന്ന െ്രെപമറി വിദ്യാലയത്തിലെ അധ്യാപകരായിരുന്നു ശിഷ്യന്‍മാര്‍. തങ്ങള്‍ക്ക് ഈ കോഴ്‌സ് ഒരുപാട് ഗുണം ചെയ്തുവെന്നാണ് ടീച്ചര്‍മാരില്‍ നിന്നും ലഭിച്ച മറുപടി. അതാണ് ഒരു സ്ഥാപനം തുടങ്ങാന്‍ തനിക്ക് പ്രേരണയായതെന്നും പൂജ പറയുന്നു.

ഇപ്പോള്‍ പൂജ അഭിമാനത്തോടെ പറയുകയാണ്. “വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും നല്ല ഉദാഹരണം ഞാന്‍ തന്നെയാണ്. നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക. പണത്തെക്കുറിച്ച് ചിന്തിക്കേണ്ട. നിങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്യാന്‍ ആഗ്രഹമുള്ള കാര്യം സത്യസന്ധമായി ചെയ്യുക.”

കടപ്പാട്: റഡിഫ്