എഡിറ്റര്‍
എഡിറ്റര്‍
ജനങ്ങള്‍ക്ക് കാണേണ്ടത് സുന്ദരികളായ സ്ത്രീകളെ: ഇഷ ഗുപ്ത
എഡിറ്റര്‍
Monday 17th September 2012 12:55pm

ന്യൂദല്‍ഹി: ജനങ്ങള്‍ക്ക് കാണേണ്ടത് സുന്ദരികളായ സ്ത്രീകളെയാണെന്ന് ബോളിവുഡ് താരം ഇഷാ ഗുപ്ത. റാംപില്‍ ക്യാറ്റ് വാക്ക് ചെയത് വരുന്ന മോഡലുകള്‍ സുന്ദരികളാണ്. അവര്‍ക്ക് അഭിനിയിക്കാനും കഴിയും അത്‌കൊണ്ടാണ് താനും റാംപില്‍ നിന്നും ബിഗ്‌സക്രീനില്‍ എത്തിയത്. ജനങ്ങള്‍ക്ക് വേണ്ടത് സുന്ദരികളായ പെണ്‍കുട്ടികളെയായത് കൊണ്ടാണിതെന്നുമാണ് താരം പറയുന്നത്.

Ads By Google

ദീപിക പദുകോണ്‍, കത്രീന കൈഫ്, അനുഷ്‌ക ശര്‍മ എന്നീ താരസുന്ദരിമാരെ മോഡലിങ്ങിന് തിരഞ്ഞെടുക്കുന്നതും ഇതിനാലാണെന്നും ഇഷ പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നത് സുന്ദരികളേയാണെന്നാണ്. മോഡലുകള്‍ സുന്ദരികളുമാണ്. ഇത് ലോകനിയമമാണെന്നും ഇഷ പറയുന്നു.

എല്ലാവര്‍ക്കും ഭംഗിയുള്ളവരായിരിക്കാനാണ് ആഗ്രഹമെന്നും ഇഷ പറയുന്നു. ‘ജിസം’ത്തില്‍ വെളുത്ത നിറമുള്ള ഔട്ട് ഫിറ്റുമിട്ട് ബിപാഷ വെള്ളത്തില്‍ നിന്നും വരുന്ന സീനുണ്ട്. അത് കണ്ണ് ചിമ്മാതെ നോക്കിയിരുന്നിട്ടുണ്ട്. താന്‍ ആ വേശത്തില്‍ വരുന്നത് സങ്കല്‍പ്പിച്ച് നോക്കിയിട്ടുണ്ടെന്നും ഇഷ പറയുന്നു.

ഇഷയുടെ വാചകമടി കേട്ടിട്ട് ബോളിവുഡിലെ ന്യൂനപക്ഷമായ സാമാന്യബുദ്ധിയുള്ളവര്‍ തലയില്‍ കൈവെച്ചു പോയത്രേ. സൗന്ദര്യം മാത്രം മതിയോ, അല്‍പ്പം അഭിനയവും അറിയണ്ടേയെന്നാണ് ഇവരുടെ ചോദ്യം. ചോദ്യത്തില്‍ അല്‍പ്പം കാര്യമൊക്കെയുണ്ടെങ്കിലും അതൊന്നും അത്ര പ്രാധാന്യമുള്ള വിഷയമല്ലെന്നാണ് ബോളിവുഡിലെ സൗന്ദര്യാരാധകര്‍ പറയുന്നത്.

Advertisement