ന്യൂദല്‍ഹി: പാതയോരത്തെ പൊതുയോഗ നിരോധനത്തിനെതിരെ  സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്ക് മാറ്റി.

Ads By Google

കേസിലെ കക്ഷിയായ ഡിജോ കാപ്പന് സുപ്രീം കോടതി അയച്ച നോട്ടീസ് ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. ഡിജോ കാപ്പന് വീണ്ടും നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു

നേരത്തെ പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീം കോടതി കേസ് വിശദമായ വാദം കേള്‍ക്കാന്‍ മാറ്റുകയായിരുന്നു.

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്നും അത് നിഷേധിക്കുന്നത് ശരിയല്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ജസ്റ്റിസ് ഡി. കെ. ജയിനും ജസ്റ്റിസ് മദന്‍ബി ലോക്കുറും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.