തിരുവനന്തപുരം: പാതയോരത്തെ പൊതുയോഗ നിരോധനം സംബന്ധിച്ച ഹൈക്കോടതി വിലക്ക് മറികടക്കുന്നതിനായി നിയമസഭയില്‍ പ്രത്യേക ബില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് ബില്‍ അവതരിപ്പിച്ചത്.

തുടര്‍ന്ന് ചര്‍ച്ചകൂടാതെ ബില്‍ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. പാതയോരത്ത് സംഘം ചേരുന്നതിനും ജാഥകള്‍ നടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ബില്‍.