തിരുവനന്തപുരം: പാതയോരത്തെ പൊതുയോഗ നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി. ഹൈക്കോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി.

വിധി പ്രഖ്യാപിക്കുന്നതിന് മുന്‍പ് സര്‍ക്കാറിന്റെ ഭാഗം കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. ഇത് സ്വാഭാവിക നീതിയ്ക്ക് നിരക്കാത്തതാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മതസംഘടകള്‍ എന്നിവയുടേയൊന്നും അഭിപ്രായം കോടതി ആരാഞ്ഞില്ല. ഹൈക്കോടതി വിധി അഭിപ്രായ സ്വാതന്ത്ര്യത്തിനെ ഹനിക്കുന്നതാണെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചു.