kmcc-icecream-party

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

viswabhadrananda shakthibodhiപി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തദിവസം കണ്ണൂരില്‍നിന്നു പുറപ്പെടുന്ന ‘പുസ്തകം’ മാസികയുടെ പത്രാധിപര്‍ ഈ ലേഖകനെ വിളിച്ചു: ”കാവിഭീകരതയുടെ നാനാവശങ്ങളെപ്പറ്റി സയുക്തികമായി നിരന്തരം എഴുതുന്ന സ്വാമിജി ഇനിയെങ്കിലും പച്ചഭീകരതയെപ്പറ്റി എഴുതുമോ?” ഇതായിരുന്നു അദ്ദേഹം ഉയര്‍ത്തിയചോദ്യം.

ഇതൊരു ഒറ്റപ്പെട്ട ചോദ്യമല്ല. പച്ചഭീകരതയ്ക്കു പ്രതിവിധി കാവിഭീകരതയാണെന്നു കരുതുന്നവരോ ഗാന്ധിജിയേക്കാള്‍ മഹാത്മാവാണ് ഗാന്ധി ഘാതകനായ ഗോഡ്‌സേ എന്നു വിശ്വസിക്കുന്നവരോ അല്ല പച്ചഭീകരതയെപ്പറ്റി ആശങ്കപ്പെടുന്നത്. മറിച്ച് ബഹുഭൂരിപക്ഷം സാധാരണക്കാരാണ്.

ഇവിടെ ഒരു കാര്യം ഉറപ്പിച്ചുപറയട്ടെ; ഗാന്ധിജിയേക്കാള്‍ ഗോഡ്‌സേയെ മാനിച്ചാലേ ഇന്നാട്ടില്‍ ഹിന്ദുവായിരിക്കാനാവൂ എന്നുവന്നാല്‍ ഹിന്ദുവായിരിക്കേണ്ടതില്ലെന്നു തീരുമാനിക്കാനും ഈ ലേഖകന്‍ സന്നദ്ധനാകും. എന്നാല്‍ ‘പച്ചഭീകരത’ എന്ന മതേതരമാനവികതയില്‍ വിശ്വസിക്കുന്ന മനുഷ്യരെ അലട്ടുന്ന പൊതുപ്രശ്‌നത്തെ പാടെ കണ്ടില്ലെന്നു നടിച്ചാലേ മതേതരനാകാന്‍ പറ്റു എന്നൊരവസ്ഥ ഇവിടെ നിലവിലുണ്ടെന്നതു സത്യമാണ്. അതിനാല്‍ അതേപ്പറ്റി തീരെ പറയാതിരിക്കാനാവില്ല. അങ്ങിനെ പറയാതിരിക്കുന്നത് ‘മൗനം കുറ്റകര’മായിപ്പോകുന്ന സന്ദര്‍ഭത്തിനു ഉത്തമദൃഷ്ടാന്തമാകും.

jawaharlal-nehruകേരളത്തില്‍ പച്ചഭീകരതയുണ്ടെന്നും അതിനു പൊതുഭരണത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടെന്നും തെളിയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയോ, പോപ്പുലര്‍ ഫ്രണ്ടോ, നജ്വത്തുല്‍ മുജാഹിദ്ദീനോ ഒന്നുമല്ല; മറിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗാണ്. ജവഹര്‍ലാല്‍ നെഹ്‌റു ‘ചത്തകുതിര’ എന്നു വിശേഷിപ്പിച്ച മുസ്ലീംലീഗിനെ കൂടാതെ ഭരണം നേടാനാവില്ലെന്ന അവസ്ഥയിലേക്കാണ് ഇന്നിവിടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വന്നെത്തിയിരിക്കുന്നത്. ഇതു മതേതരവാദികളായ മനുഷ്യരെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്.

ഹിന്ദുലീഗോ, ക്രിസ്ത്യന്‍ലീഗോ നിലവിലില്ലാത്ത ഇന്ത്യയില്‍ ‘മുസ്ലീം’ മതനാമത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി നിലനില്‍ക്കുന്നതും അവരെ കൂടാതെ ഭരിക്കാന്‍ കോണ്‍ഗ്രസ്സിനെപ്പോലൊരു മതേതര ദേശീയകക്ഷിക്ക് കഴിയാതെവരുന്നതും വല്ലാത്തൊരു ദുരവസ്ഥയാണ്. ഇതാണു പച്ചഭീകരതയെപ്പറ്റി ചര്‍ച്ച ചെയ്യുവാന്‍ സംഘപരിവാരവുമായി യാതൊരു ബന്ധവും ഇല്ലാത്ത ബഹുഭൂരിപക്ഷം സാധാരണഹിന്ദുക്കളേയും നിര്‍ബന്ധിതരാക്കുന്ന സമൂര്‍ത്ത സാഹചര്യം.

കോണി അടയാളത്തില്‍ കണ്ണടച്ച് വോട്ട് ചെയ്യുന്ന മുസ്ലീംസമുദായാംഗങ്ങളെ മാത്രം ഭരിക്കാനുള്ള സ്വാതന്ത്ര്യമല്ല മറിച്ച് കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും ബാധിക്കുന്ന നടപടികള്‍ കൈക്കൊള്ളാനുള്ള അവസരമാണ് യു.ഡി.എഫിനൊപ്പംനിന്ന് പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുസ്ലീംലീഗ് നേതാക്കള്‍ നേടിയെടുക്കുന്നത്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തെ ആശങ്കപ്പെടുത്തുകയും അപമാനിതരാക്കുകയും ചെയ്യുന്ന നടപടികള്‍ ഒഴിവാക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തം പൊതുഭരണത്തില്‍ നിര്‍ണ്ണായക പങ്കാളിത്തം വിലപേശിവാങ്ങുന്ന മുസ്ലീംലീഗിനുണ്ട്. ആ ഉത്തരവാദിത്തം അവര്‍ നിറവേറ്റുന്നുണ്ടോ..?അടുത്ത പേജില്‍ തുടരുന്നു