എഡിറ്റര്‍
എഡിറ്റര്‍
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു
എഡിറ്റര്‍
Saturday 19th August 2017 3:43pm

ന്യൂദല്‍ഹി: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. ദല്‍ഹി സ്വദേശിയായ തരുണ്‍(26) ആണ് കൊല്ലപ്പെട്ടത്.

തരുണിന്റെ പിതാവിന്റെ കടയുടെ മുന്നില്‍ നിന്ന് മൂന്ന് യുവാക്കള്‍ മദ്യപിക്കുകയും അനാവശ്യമായി ബഹളം വെക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് തരുണിനെ അക്രമികള്‍ കുത്തിയത്. തടയാന്‍ വന്ന തരുണിന്റെ സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ചു.


Also Read: അരിയില്‍ ഷുക്കൂര്‍ വധകേസില്‍ പി.ജയരാജനും, ടി.വി രാജേഷിനുമെതിരെ സി.ബി.ഐയുടെ പുനരന്വേഷണം.


സംഭവത്തെത്തുടര്‍ന്ന് അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ തരുണിനെയും സഹോദരന്‍ ദുര്‍ഗേഷിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും തരുണിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ മംഗള്‍പുരി പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Advertisement