എഡിറ്റര്‍
എഡിറ്റര്‍
ലോകചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയതിനെതിരെ പി.യു ചിത്ര ഹൈക്കോടതിയില്‍; ചിത്രയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 25th July 2017 11:12am

തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പി.യു ചിത്ര ഹൈക്കോടതിയെ സമീപിക്കും. ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

പി.യു ചിത്രയെ ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

പി.യു.ചിത്രയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്. ഒഫിഷ്യലുകള്‍ക്ക് പോകാന്‍ വേണ്ടിയാണ് തീരുമാനമെങ്കില്‍ അത് അംഗീകരിക്കാനാകില്ല. ചിത്രയെ ടീമിലുള്‍പെടുത്താന്‍ കേന്ദ്ര കായികമന്ത്രാലയത്തിനുമേല്‍ സംസ്ഥാനം സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി ദല്‍ഹിയില്‍ പറഞ്ഞു .ബന്ധപ്പെട്ടവരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.


നടി സാഹചര്യം മുതലെടുക്കുന്നു; കേസ് അനാവശ്യം; നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ ലാല്‍


അതേസമയം ചിത്രയെ ലോകചാമ്പ്യന്‍ഷിപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ന് എം.ബി രാജേഷ് എം.പി കേന്ദ്ര കായിക മന്ത്രിയെ കാണുന്നുണ്ട്.

വിഷയത്തില്‍ കേന്ദ്ര കായിക മന്ത്രിക്ക് കത്തയച്ചെന്ന് മന്ത്രി എ.സി മൊയ്തീന്‍ പ്രതികരിച്ചു. ചിത്രയെ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് വേണ്ടി എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്ന് ആരും ചിത്രയ്ക്ക് വേണ്ടി സംസാരിച്ചില്ലെന്നും ചിത്രയുടെ അവസരം നിഷേധിക്കപ്പെടുകയായിരുന്നെന്നും ചിത്രയുടെ കോച്ച് എന്‍.എസ് സിജിന്‍ പറഞ്ഞു. എന്ത് കാര്യത്തിന്റെ പേരിലാണ് തഴഞ്ഞതെന്ന് വ്യക്തമല്ല. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെഡല്‍ സാധ്യത ഇല്ലെന്ന് പറഞ്ഞാണ് ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ചിത്രയെ മത്സരിപ്പിക്കേണ്ടെന്ന് അത്ലറ്റിക് ഫെഡറേഷന്‍ തീരുമാനിച്ചത്. ഒഫീഷ്യല്‍ ഉള്‍പ്പെടെയുള്ള 23 അംഗ സംഘമാണ് ലണ്ടനില്‍ നടക്കുന്ന മത്സരത്തിനായി പോകുന്നത്.

Advertisement