എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രസര്‍ക്കാരും ചിത്രയെ തഴഞ്ഞു: അത്‌ലറ്റിക് ഫെഡറേഷന്‍ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് വിശദീകരണം
എഡിറ്റര്‍
Friday 28th July 2017 3:14pm

കൊച്ചി: ലണ്ടനില്‍ നടക്കുന്ന ലോകമീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയിലാണ് കേന്ദ്രം ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയത്.

ഫെഡറേഷന്റെ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ വിശദാംശങ്ങളും ഹാജരാക്കി വിശദീകരണം നല്‍കണമെന്ന് കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

അത്ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര സ്ഥാനമാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് കഴിയില്ലന്നും കേന്ദ്രം അറിയിച്ചു.


Dont Miss ഏകപക്ഷീയമായി സമാധാനമുണ്ടാക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല; അക്രമിച്ചാല്‍ തിരിച്ചടിക്കും; സി.പി.ഐ.എമ്മിനെ വെല്ലുവിളിച്ച് ആര്‍.എസ്.എസ് പ്രാന്ത്പ്രചാരക് ഗോപാലന്‍ കുട്ടി


ലോക അത്ലിക്‌സ് ചാംപ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിച്ചതിനെതിരെ പി.യു.ചിത്രയായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്രയെ മത്സരത്തിന് അയക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.
കേരളത്തില്‍ നിന്ന് മാരത്തണ്‍ താരം ടി. ഗോപി, നടത്തക്കാരന്‍ കെ.ടി. ഇര്‍ഫാന്‍, 400 മീറ്ററില്‍ മുഹമ്മദ് അനസ് എന്നിവരാണ് വ്യക്തിഗത ഇനത്തില്‍ പങ്കെടുക്കുന്നത്.

അനില്‍ഡ തോമസ്, അനു രാഘവന്‍, ജിസ്ന മാത്യു, കുഞ്ഞുമുഹമ്മദ്, സചിന്‍ റോബി, ആമോജ് ജേക്കബ് തുടങ്ങിയവരാണ് കേരളത്തില്‍ നിന്ന് പുരുഷ, വനിത റിലേ ടീമുകളിലുള്‍പ്പെട്ട മലയാളി താരങ്ങള്‍.

ടോണി ഡാനിയേലാണ് 24 അംഗ ടീം മാനേജര്‍. രാധാകൃഷ്ണന്‍ നായര്‍ ഡെ. ചീഫ് കോച്ചായും പി.ടി ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവര്‍ കോച്ചുമാരായും ഇന്ത്യന്‍ ടീമിനൊപ്പം ലണ്ടനിലേക്ക് പോവും.

പി.യു ചിത്രയെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു. അത്്‌ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ചിത്രയുടെ പരിശീലകന്‍ എന്‍. എസ് സിജിന്‍ പറഞ്ഞു. ഫെഡറേഷനില്‍ പ്രമുഖമലയാളികളാരും ചിത്രയ്ക്കായി സംസാരിച്ചില്ലെന്നും സിജിന്‍ കുറ്റപ്പെടുത്തിയിരുന്നു.

പി.യു.ചിത്രയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. ഒഫിഷ്യലുകള്‍ക്ക് പോകാന്‍ വേണ്ടിയാണ് ചിത്രയെ ഒഴിവാക്കിയതെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement