Categories

‘കേരളം ഒന്നടങ്കം ഒപ്പം നിന്നു, ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല’; ഹൈക്കോടതി വിധിയ്ക്കു പിന്നാലെ പിന്തുണച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞ് പി.യു ചിത്ര

കൊച്ചി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയില്‍ സന്തുഷ്ടയാണെന്ന് പി.യു ചിത്ര. ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും പിന്തുണയുമായി കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ആരുടേയും പേരെടുത്ത് പറയാന്‍ കഴിയില്ലെന്നും ചിത്ര പറഞ്ഞു.

കേരളം മൊത്തം ഒന്നടങ്കം തനിക്കൊപ്പം നിന്നുവെന്നും ചിത്ര മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം പട്ടിക സമര്‍പ്പിക്കേണ്ട തിയ്യതി അവസാനിച്ചതിനാല്‍ ലണ്ടനില്‍ പോകുന്ന കാര്യം ഉറപ്പില്ലെന്നും ചിത്ര പറഞ്ഞു.

ചിത്ര നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതിയുടെ ഉത്തരവ്. മതിയായ സ്ഥിരതയില്ലെന്ന് പറഞ്ഞ് ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ചിത്ര ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 1500 മിറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നാണ് കോടതി ഉത്തരവ്.

നേരത്തെ, കായികരംഗത്തെ ദുഷ്പ്രവണതളെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. ലണ്ടനില്‍ നടക്കുന്ന ലോകമീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയതുമായി ബദ്ധപ്പെട്ടവിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.


Also Read:  ‘കഴിഞ്ഞ മൂന്ന് കൊല്ലമായി ഞാന്‍ ഒരേ ക്ലാസില്‍ തന്നെയാണ് പഠിക്കുന്നത്, പക്ഷെ തോറ്റിട്ടില്ല…’; പഠനത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ പൊട്ടിച്ചിരിപ്പിച്ച് സ്മൃതി മന്ദാനയുടെ മറുപടി 


മുതിര്‍ന്ന താരങ്ങള്‍ പിന്നാലെ വരുന്ന ഇളം തലമുറകളെ കൂടി ഒരേമനസ്സോടെ കാണണം. വ്യക്തികള്‍ക്കല്ല കായികതാരങ്ങള്‍ക്കാണ് പ്രാധാന്യം എന്നും കിടമത്സരങ്ങളും വിദ്ദേശവും അടക്കമുള്ള ദുഷ്പ്രവണതകള്‍ വച്ച് പുലര്‍ത്താന്‍ കഴിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.യു ചിത്രയെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു. അത്്‌ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ചിത്രയുടെ പരിശീലകന്‍ എന്‍. എസ് സിജിന്‍ പറഞ്ഞു. ഫെഡറേഷനില്‍ പ്രമുഖമലയാളികളാരും ചിത്രയ്ക്കായി സംസാരിച്ചില്ലെന്നും സിജിന്‍ കുറ്റപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് പി.യു ചിത്ര അവസരം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഫെഡറേഷന്റെ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ വിശദാംശങ്ങളും ഹാജരാക്കി വിശദീകരണം നല്‍കണമെന്ന് കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത്ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര സ്ഥാനമാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് കഴിയില്ലന്നും കേന്ദ്രം കോടതിയെ അറീച്ചിരുന്നു.

Tagged with: