എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ്ണ ‘ചിത്ര’
എഡിറ്റര്‍
Sunday 24th November 2013 9:30am

chithrapu

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍  പി.യു. ചിത്ര ഇരട്ട സ്വര്‍ണ്ണം തികച്ചു. മീറ്റ് റെക്കോര്‍ഡോടെയാണ് പാലക്കാട് മുണ്ടൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ചിത്ര ഇരട്ട നേട്ടം സ്വന്തമാക്കിയത്.

ഇന്ന് രാവിലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററിലും സ്വര്‍ണ്ണം സ്വന്തമാക്കിയതോടെയാണ് ചിത്ര ഇത്തവണയും ഡബ്ബിള്‍ തികച്ചത്. 17 മിനിട്ട് 24.94 സെ്ക്കന്റില്‍ ഫിനിഷ് ചെയ്ത ചിത്ര 2011ല്‍ പറളിയുടെ എം.ഡി. താര സ്ഥാപിച്ച റെക്കോര്‍ഡാണ് ഭേദിച്ചത്.

ഇന്നലെ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ ദേശീയമികവുള്ള പ്രകടനത്തോടെയാണ് ചിത്ര സ്വര്‍ണവേട്ടക്ക് തുടക്കം കുറിച്ചത്. 9.56.90 സെക്കന്‍ഡില്‍ ഓടിയെത്തിയ ചിത്ര  2006 ല്‍ ഷമീന ജബ്ബാര്‍ സ്ഥാപിച്ച 09.55.62 എന്ന സമയമാണ് തന്റെ പേരിലാക്കിയത്.

പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ചിത്രയുടെ അവസാന സ്‌കൂള്‍ കായികമേളയാണിത്.  നാളെ 1,500 മീറ്ററിലും സമാപന ദിവസം രാവിലെ ക്രോസ് കണ്‍ട്രിയിലും ചിത്ര മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ താരമായിരുന്നു ചിത്ര  നിലവിലെ ഏഷ്യന്‍ സ്‌കൂള്‍ ചാമ്പ്യനുമാണ്. കര്‍ഷകത്തൊഴിലാളിയായ പാലക്കീഴ് ഉണ്ണികൃഷ്ണന്‍വസന്ത ദമ്പതികളുടെ മകളാണ്.

Advertisement