തൊടുപുഴ: തൊടുപുഴ ന്യൂമാന്‍സ് കോളജിലെ ബി കോം രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കുള്ള ചോദ്യപ്പേപ്പറില്‍ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശങ്ങളുള്ളതായി ആരോപണം. ഇതെ തുടര്‍ന്ന് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് തൊടുപുഴ നഗര പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്.

കോളജിലെ മലയാളം ചോദ്യപേപ്പറിലാണ് പ്രവാചകനെയും ദൈവത്തേയും നന്ദിക്കുന്ന പരാമര്‍ശമുള്ളതായി ആരോപണമുള്ളത്. പ്രവാചകന്‍ ദൈവത്തെ വിളിക്കുമ്പോള്‍ ദൈവം അസഭ്യമായി സംസാരിക്കുന്നതായാണ് ചോദ്യത്തിലുണ്ടായിരുന്ന പരാമര്‍ശം.

Subscribe Us: