കോഴിക്കോട്: മുസ്‌ലിം ലീഗില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള കാരണമെന്തായിരുന്നുവെന്ന് വ്യക്തമാക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന് പി ടി എ റഹീം എം എല്‍ എ. ഇടതുപക്ഷത്തിനൊപ്പം നിന്ന താന്‍ തൃപ്തനാണ്. എനിക്കവിടെ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നും റഹീം വ്യക്തമാക്കി. എനിക്ക് നല്ല അംഗീകാരമാണ് ഇടതുപക്ഷം നല്‍കിയത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനവും മറ്റ് പരിഗണനകളും തന്നു. എന്റെ മതവിശ്വാസം ഉപേക്ഷിക്കണമെന്ന് ഇത് വരെ ആരും ആവശ്യപ്പെട്ടിട്ടില്ല.

ഇന്ത്യാവിഷനിലെ ന്യൂസ് നൈറ്റില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം. താനിപ്പോഴും മുസ്‌ലിം ലീഗിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പി ടി എ റഹീമിന്റെ കാര്യം താന്‍ പഠിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Subscribe Us: