Categories

Headlines

പി ടി എ റഹീം ഐ എന്‍ എല്‍ വി­മ­ത നേ­തൃ­ത്വ­ത്തി­ലേ­ക്ക്

കെ എം ഷ­ഹീദ്

കോ­ഴി­ക്കോ­ട്: ഐ എന്‍ എല്‍ വി­മ­ത­രു­ടെ നേ­തൃ­ത്വ­ത്തി­ലേ­ക്ക് പി ടി എ റ­ഹീം എം എല്‍ എ വ­രുന്നു. ആ­ഗ­സ്റ്റ് ഏ­ഴി­ന് കോ­ഴി­ക്കോ­ട് ചേ­രു­ന്ന വി­മ­ത­രു­ടെ യോ­ഗ­ത്തില്‍ പി ടി എ റഹീം പ­ങ്കെ­ടു­ക്കു­ം. പി എം എ സ­ലാം എം എല്‍ എ­യുടെ നേ­തൃ­ത്വ­ത്തില്‍ ന­ട­ക്കു­ന്ന മു­സ്‌ലിം ലീ­ഗ് അ­നുകൂ­ല നീക്ക­ത്തെ തുറ­ന്നു കാ­ട്ടി­യും അം­ഗ ബ­ലം ബോ­ധ്യ­പ്പെ­ടു­ത്തിയും ദേശീ­യ നേ­തൃ­ത്വ­ത്തോ­ട് വി­ല­പേ­ശല്‍ ന­ട­ത്താ­നാ­ണ് വി­മ­ത വി­ഭാ­ഗ­ത്തി­ന്റെ തീ­രു­മാ­നം.

നി­ല­വില്‍ ഐ എന്‍ എല്ലി­നൊ­പ്പം നില്‍­ക്കു­ന്ന പ­ല നേ­താ­ക്കളും യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ക്കു­മെ­ന്നാ­ണ് വി­മ­ത­രുടെ പ്ര­തീ­ക്ഷ. പ­ഞ്ചായ­ത്ത് ത­ലം മു­ത­ലു­ള്ള 500 ല­ധി­കം പ്ര­വര്‍­ത്ത­കര്‍ യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ക്കു­മെ­ന്ന് നേ­താ­ക്കള്‍ അ­റി­യി­ച്ചു.

കൊ­ടുവ­ള്ളി കേ­ന്ദ്രീ­ക­രി­ച്ച് മു­സ്‌ലിം ലീ­ഗ്(ആര്‍) എ­ന്ന പേ­രില്‍ പ്ര­വര്‍­ത്തി­ച്ചു വ­രു­ന്ന ­പി ടി എ റഹീം നേര­ത്തെ തന്നെ ഐ എന്‍ എ­ലു­മാ­യി ബ­ന്ധ­പ്പെ­ട്ട് പ്ര­വര്‍­ത്തി­ക്കാന്‍ ആ­ഗ്ര­ഹം പ്ര­ക­ടി­പ്പി­ച്ചി­രുന്നു. എ­ന്നാല്‍ ഐ എന്‍ എല്‍ നേ­തൃ­ത്വ­ത്തി­ലെ ചി­ലര്‍ വേണ്ട­ത്ര താല്‍­പര്യം കാ­ണി­ക്കാ­തി­രി­ക്കു­ക­യാ­യി­രു­ന്നു.

പുതി­യ നീ­ക്ക­ത്തി­ലൂടെ പി ടി എ റ­ഹീ­മി­നെ കൂ­ടി ഉള്‍­പ്പെ­ടു­ത്തി ശ­ക്തി നേ­ടാനും പി എം എ സലാം വി­ഭാ­ഗ­ത്തി­ന്റെ ലീ­ഗ് ല­യ­ന നീക്ക­ത്തെ അ­ട്ടി­മ­റി­ക്കാ­നു­മാ­കു­മെ­ന്നാണ് വി­മ­ത പ­ക്ഷ­ത്തി­ന്റെ ക­ണ­ക്കു­കൂട്ടല്‍. ഇ­തോ­ടെ പാര്‍­ട്ടി­യെ എല്‍ ഡി എഫി­നൊ­പ്പം ത­ന്നെ നിര്‍­ത്താ­നാ­കു­മെന്നും പി എം എ സ­ലാ­മി­ന് മു­സ്‌ലിം ലീ­ഗി­ലേ­ക്ക് വഴി­യൊ­രു­ക്കാ­നാ­കു­മെ­ന്നു­ം വി­മ­ത വി­ഭാ­ഗ­ം ക­രു­തുന്നു.

വി­മ­ത വി­ഭാ­ഗ­ത്തി­ന്റെ നീ­ക്ക­ത്തി­ന് സി പി ഐ എ­മ്മി­ന്റെ പി­ന്തു­ണ­യു­മു­ണ്ട്. പാര്‍­ട്ടി­യെ എല്‍ ഡി എഫി­നൊ­പ്പം നി­ല­നിര്‍­ത്താന്‍ ക­ഴി­ഞ്ഞാല്‍ നേരത്തെ ഐ എന്‍ എല്ലി­ന് നല്‍­കി­യി­രു­ന്ന­തില്‍ കൂ­ടു­തല്‍ പ­രിഗ­ണ­ന നല്‍­കാ­മെ­ന്ന് സി പി ഐ എം വാ­ഗ്­ദാ­നം നല്‍­കി­യ­താ­യാ­ണ് വി­വ­രം. ഐ എന്‍ എല്‍ വി­മത­രെ ഒ­പ്പം നിര്‍­ത്താന്‍ ക­ഴി­ഞ്ഞാല്‍ നി­ല­വില്‍ പാര്‍­ട്ടി­ക്കെ­തി­രെ­യുള്ള ഹി­ന്ദുത്വ പ്രീ­ണ­ന ആ­രോ­പണ­ത്തെ ത­ട­യാ­നാ­കു­മെന്നും മു­സ്‌ലിം വോ­ട്ടു­കള്‍ ചോ­രാ­തി­രി­ക്കാന്‍ കാ­ര­ണ­മാ­കു­മെ­ന്നും സി പി ഐ എം ക­ണ­ക്കു­കൂ­ട്ടു­ന്നു­ണ്ട്.

അ­തേ­സമ­യം ക­ഴി­ഞ്ഞ ജൂണ്‍ മൂ­ന്നി­ന് ചേര്‍­ന്ന ഐ എന്‍ എല്‍ സംസ്ഥാ­ന ക­മ്മി­റ്റി തീ­രു­മാ­ന­ത്തി­ന് വി­രു­ദ്ധ­മാ­യി കാ­സര്‍­ക്കോ­ട്ടെ നേ­തൃത്വം മു­സ്‌ലിം ലീ­ഗു­മാ­യി ചര്‍­ച്ച ന­ട­ത്തിയ­ത് വി­വാ­ദ­മാ­യി­രി­ക്ക­യാ­ണ്. മു­സ്‌ലിം ലീ­ഗ് നേ­താ­ക്കളാ­യ ചെര്‍ക്ക­ളം അ­ബ്ദുല്ല, സി ടി അ­ഹ­മ്മദ­ലി എം എല്‍ എ എ­ന്നി­വ­രു­മായി ഐ എന്‍ എല്‍ ജില്ലാ നേ­തൃത്വം ചര്‍­ച്ച ന­ട­ത്തി­യെ­ന്നാ­ണ് ആ­രോ­പണം. മു­സ്‌ലിം ലീ­ഗു­മാ­യി നേ­രി­ട്ട് പാ­ര്‍­ട്ടി ചര്‍­ച്ച ന­ട­ത്ത­രു­തെന്നും ചര്‍­ച്ച­കള്‍ യു ഡി എ­ഫ് നേ­തൃ­ത്വ­വു­മാ­യി മാ­ത്ര­മേ പാ­ടു­ള്ളൂ­വെ­ന്നു­മാ­യി­രുന്നു ഐ എന്‍ എല്‍ തീ­രു­മാനം.

എല്‍ ഡി എ­ഫില്‍ ഉള്‍­പ്പെ­ടു­ത്താ­തില്‍ പ്ര­തി­ഷേ­ധി­ച്ച് വ­രു­ന്ന തദ്ദേ­ശ തി­ര­ഞ്ഞെ­ടു­പ്പില്‍ സ്വത­ന്ത്ര നി­ല­പാ­ടെ­ടു­ക്കു­വാ­നാ­യി­രു­ന്നു ഐ എന്‍ എല്‍ തീ­രു­മാ­നം. എ­ന്നാല്‍ ഇ­ത് ഐ എന്‍ എ­ലി­നെ മു­സ്‌ലിം ലീ­ഗ് പാ­ള­യ­ത്തി­ലെ­ത്തി­ക്കാ­നു­ള്ള പി എം എ സ­ലാ­മി­ന്റെ നീ­ക്ക­ത്തി­ന്റെ ഭാ­ഗ­മാ­ണെ­ന്ന് ഒ­രു വി­ഭാ­ഗം ആ­രോ­പി­ക്കു­ക­യാ­യി­രുന്നു. ഇ­ക്കാ­ര്യ­ത്തില്‍ പ­ര­സ്യ­പ്ര­സ്­താ­വ­ന ന­ടത്തി­യ ഐ എന്‍ എല്‍ യുവ­ജ­ന വി­ഭാ­ഗം നേ­താ­വ് എന്‍ കെ അ­ബ്ദുല്‍ അ­സീ­സ് ഉള്‍­പ്പെ­ടെ­യു­ള്ളവ­രെ പാര്‍­ട്ടി പു­റ­ത്താ­ക്കു­ക­യാ­യി­രുന്നു.

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ