ന്യൂദല്‍ഹി: കോഴിക്കോട്ടെ കിനാലൂരില്‍ പ്രവര്‍ത്തിക്കുന്ന ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കും.

സിന്തറ്റിക് ട്രാക്കും മറ്റ് അനുബന്ധ സൗകര്യങ്ങളുമൊരുക്കാന്‍ അഞ്ച് കോടി രൂപയാണ് കേന്ദ്രം സഹായമായി നല്‍കുക.

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലാവും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇത് സംബന്ധിച്ച കരാറില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ഡയറക്ടര്‍ ഒളിംപ്യന്‍ പി.ടി.ഉഷയും സായി അധികൃതരും ഡല്‍ഹിയില്‍ ഒപ്പുവച്ചു.

കിനാലൂര്‍ ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് സിന്തറ്റിക് ട്രാക് നിര്‍മിക്കാന്‍ അഞ്ചുകോടി രൂപ അനുവദിക്കുമെന്ന് നേരത്തെ കേന്ദ്ര യുവജനസ്‌പോര്‍ട്‌സ് മന്ത്രി അജിത് മാക്കന്‍ പറഞ്ഞിരുന്നു. കിനാലൂര്‍ ഉഷാ സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയ വേളയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചിരുന്നത്.