ന്യൂഡല്‍ഹി: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഭോപ്പാലിലെത്തിയ പി.ടി ഉഷയെ സംഘാടകര്‍ അവഗണിച്ചതായി പരാതി.

തന്നെ ഹോസ്റ്റലില്‍ താമസിക്കാന്‍ സമ്മതിച്ചില്ലെന്നും മാന്യമായ താമസൗകര്യം നല്‍കാന്‍ സംഘാടകര്‍ തയ്യാറായില്ലെന്നുമാണ് ഉഷയുടെ പരാതി. കരഞ്ഞുകൊണ്ടാണ് ഉഷ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം വിശദീകരിച്ചത്.

തനിക്ക് ഈ അനുഭവമാണ് ഉണ്ടായതെങ്കില്‍ മറ്റ് കായിക താരങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഉഷ ചോദിച്ചു. കായികതാരങ്ങള്‍ക്കുനേരെയുള്ള സ്‌പോര്‍ട്‌സ് അതോറിറ്റി ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ ശക്തമായി ഉഷ വിമര്‍ശിക്കുകയും ചെയ്തു.