ന്യൂദല്‍ഹി: പി ടി ഉഷയും കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയുമായുള്ള പിടിവലി തുടരുന്നു. ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു പി ടി ഉഷ ആരോപിച്ചിരുന്നുത്. കെ എം ബീനാമോളും മില്‍ഖാസിംങും ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് സംഘാടകസമിതി വിശദീകരണവുമായി രംഗത്തെത്തിയത്.

പി ടി ഉഷയെ ഈ-മെയിലിലൂടെ നേരത്തേ ക്ഷണിച്ചതാണെന്നാണ് സംഘാടകസമിതി വ്യക്തമാക്കിയത്. ഉഷ അടക്കമുള്ള അര്‍ജ്ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേക ഇരിപ്പിടം തയ്യാറാക്കിയിട്ടുണ്ടെന്നും സംഘാടക സമിതി സ്‌പെഷല്‍ ഡറക്ടര്‍ ജിജി തോംസണ്‍ പറഞ്ഞു.

എന്നാല്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്ന തന്റെ നിലപാട് ഉഷ ആവര്‍ത്തിച്ചു. സംഘാടകസമിതി അയച്ചുവെന്നു പറയുന്ന ഈ-മെയില്‍ തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ഉഷ വ്യക്തമാക്കി.