കോഴിക്കോട്: ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയ സെലക്ഷന്‍ കമ്മിറ്റി നടപടിയെ ന്യായീകരിച്ച് പി.ടി ഉഷ. യോഗ്യതയില്ലാത്ത ആരെയും മത്സരങ്ങളില്‍ പങ്കെടുപ്പിക്കാറില്ലെന്നും ചിത്രയ്ക്ക് യോഗ്യതാമാനദണ്ഡം മറികടക്കാനായില്ലെന്നുമാണ് പി.ടി ഉഷ പറഞ്ഞത്.

താന്‍ സെലകഷന്‍ കമ്മിറ്റിയില്‍ അംഗമല്ല. നിരീക്ഷക മാത്രമാണ്. ലോക നിലവാരമുള്ള പ്രകടനം നടത്തിയ താരങ്ങളെ മാത്രം തെരഞ്ഞെടുത്താല്‍ മതിയെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമെന്നും ഉഷ പറഞ്ഞു.


Dont Miss ബിരിയാണിയില്‍ ചത്ത പല്ലി; റെയില്‍വെ മന്ത്രിയ്ക്ക് പരാതി ട്വീറ്റ് ചെയ്ത് യാത്രക്കാര്‍


ചിത്രയ്ക്കു വേണ്ടി താന്‍ വാദിച്ചിരുന്നു. അവള്‍ക്ക് സെലക്ഷന്‍ ലഭിക്കാത്തതില്‍ ദു:ഖമുണ്ടെന്നും പി.ടിയുഷ പ്രതികരിച്ചു. പി.യു ചിത്രയെ ടീമില്‍ നിന്ന് ഒഴിവാക്കിയ നടപടി വിവാദമായ സാഹചര്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനാണ് ഉഷ ഇക്കാര്യം പറഞ്ഞത്.

ചിത്രയുടെ പ്രകടനത്തിന് സ്ഥിരതയില്ലെന്ന കാരണം പറഞ്ഞാണ് സെലക്ഷന്‍ കമ്മിറ്റി അവരെ ഒഴിവാക്കിയത്.

4:07.43 മിനിറ്റാണ് വനിതാ 1500 മീറ്ററിലെ ലോക മീറ്റ് യോഗ്യതാ സമയം. 4:17.91 മിനിറ്റി മിനിറ്റിലാണ് ചിത്ര ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത്. ഇതുവഴഇ ലോകമീറ്റില്‍ മത്സരിക്കാനുള്ള യോഗ്യത നേടിയിട്ടും മലയാളികളുള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.