pt-usha

ഭോപ്പാല്‍: നാഷനല്‍ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റിനെത്തിയ പി.ടി ഉഷക്കുണ്ടായ മോശം അനുഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മാപ്പുപറഞ്ഞു. മധ്യപ്രദേശ് കായികമന്ത്രി നേരിട്ടെത്തി പി ടി ഉഷയെ കണ്ടാണ് മാപ്പു പറഞ്ഞത്. വേണ്ട സൗകര്യങ്ങളെല്ലാം പിന്നീട് ഒരുക്കിത്തന്ന് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചെന്ന് പി.ടി. ഉഷ അറിയിച്ചു. പി.ടി ഉഷക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാതെ സായി അധികൃതര്‍ അപമാനിച്ചുവെന്നായിരുന്നു പരാതി. മല്‍സരാര്‍ഥികള്‍ക്കൊപ്പമാണ് പി.ടി. ഉഷ ഭോപ്പാലില്‍ എത്തിയത്. സംഘാടകരുടെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഉഷ വിങ്ങിപ്പൊട്ടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.