തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിനെ തുടര്‍ന്ന് പിണറായി വിജയനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് പിബിക്ക് കത്തയച്ചതായി വെളിപ്പെടുത്തല്‍. പി.ടി. തോമസ് എംപിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കത്തിന്റെ പകര്‍പ്പും പി.ടി. തോമസ് പുറത്തുവിട്ടു. ഇക്കാര്യത്തില്‍ സി.പി.ഐ.എം നിലപാട് വ്യക്തമാക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

വി.എസ് അയച്ചെന്നു പറയുന്ന കത്ത് തോമസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കത്തിന്റെ പകര്‍പ്പില്‍ വി.എസിന്റെ ഒപ്പ് ഉണ്ടായിരുന്നില്ല. കത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, താന്‍ കത്ത് ഈ കത്ത് അയച്ചിട്ടില്ലെന്ന് വി.എസ് അച്യുതാനന്ദനും കത്ത് പോളിറ്റ് ബ്യൂറോയ്ക്ക് കിട്ടിയിട്ടില്ലെന്നു പ്രകാശ് കാരാട്ടും പറഞ്ഞാല്‍ അതിനുള്ള മറുപടി താന്‍ അപ്പോള്‍ നല്‍കാമെന്നായിരുന്നു പി.ടി തോമസിന്റെ മറുപടി.