Categories

Headlines

കൈര­ളി ചാ­ന­ലി­നെ­തി­രെ കേ­ന്ദ്ര മ­ന്ത്രി­ക്ക് പ­രാതി

ന്യൂദല്‍ഹി: സിക്കിം, ഭൂട്ടാന്‍ വ്യാജലോട്ടറികളുടെ നറുക്കെടുപ്പ് ലൈവായി സംപ്രേഷണം ചെയ്ത് ജനങ്ങളെ കബളിപ്പി­ക്കു­ന്നു­വെ­ന്ന് കാ­ണി­ച്ച് പി ടി തോമ­സ് എം പി കേ­ന്ദ്ര വാര്‍­ത്താ വിത­ര­ണ മന്ത്രി അം­ബി­കാ സോ­ണി­ക്ക് പ­രാ­തി നല്‍കി.

സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ നറുക്കെടുപ്പിന്റെ ഒരു മാസത്തേക്കുള്ള കാസെറ്റെടുത്ത് കൈരളി ചാനലിന് ലോട്ടറി മാഫിയ നല്‍കുക­യാ­ണ് ചെ­യ്യു­ന്നത്. ഇതാണ് ലൈവ് നറുക്കെ­ടു­പ്പെന്ന പേരില്‍ സംപ്രേഷണം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുന്നത് – പി ടി തോമസ് പറ­ഞ്ഞു.

ഈ ഓണക്കാലത്തുമാത്രം 120 കോടി രൂപയാണ് ലോട്ടറി മാഫിയ സംസ്ഥാനത്തുനിന്ന് കടത്തിയ­തെന്നും ലോട്ടറി മാഫിയക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്ക­ണ­മെന്നും തോമസ് ആവശ്യപ്പെട്ടു.

One Response to “കൈര­ളി ചാ­ന­ലി­നെ­തി­രെ കേ­ന്ദ്ര മ­ന്ത്രി­ക്ക് പ­രാതി”

  1. Sathiapal Menon

    We should educate people also to abstain from this gambling !

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ