തിരുവനന്തപുരം: പി.ടി തോമസ് എം.എല്‍.എയെ അപായപ്പെടുത്താന്‍ ശ്രമം. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിന്റെ നാലു ടയറുകളുടേയും നട്ടുകള്‍ ഇളക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇന്നലെ വൈകീട്ട് ആറരോടെയാണ് സംഭവം. വഴിയാത്രക്കാരാണ് ടയര്‍ ഇളകിയത് ശ്രദ്ധിയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ നാല് ടയറിന്റേയും നട്ടുകള്‍ ഇളകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.


Dont Miss ദിലീപിന്റെ അറസ്റ്റ്; പി.സി ജോര്‍ജ്ജിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ്; വിരട്ടാന്‍ നോക്കേണ്ടെന്ന് പി.സി


തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ടൊയോറ്റയില്‍ സര്‍വീസ് നടത്തിയ കാറാണിത്.

സംഭവം നടന്നതിന് പിന്നാലെ സര്‍വീസ് സെന്ററില്‍ നിന്നും ആളുകള്‍ എത്തി പരിശോധിച്ചപ്പോള്‍ ബോധപൂര്‍വം നട്ടുകള്‍ ഇളക്കിയതാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്നെ അപായപ്പെടുത്താനുള്ള ശ്രമമെന്ന നിലയിലാണ് അദ്ദേഹം പരാതി നല്‍കിയത്.