ന്യൂദല്‍ഹി: ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കണമെന്ന് പി.ടി തോമസ് എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പുല്ലുമേട് ദുരന്തം പോലുള്ളവ ഇനി സംഭവിക്കാതിരിക്കാന്‍ ഇത് അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പി.ടി തോമസിന്റെ ആവശ്യം. സീറോ അവറിലാണ് പി.ടി തോമസ് ഈ വിഷയം ഉന്നയിച്ചിത്.

ഇതുപോലെയുള്ള സംഭവങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൃത്യമായ പദ്ധതികള്‍ക്ക് രൂപം കൊടുക്കണം. പോലീസിന്റെ സേവനത്തിനു പുറമേ അര്‍ധസൈനിക വിഭാഗങ്ങളുടെ സേവനവും ഇതിനുവേണ്ടി ഉപയോഗിക്കണം.

ഇടുക്കി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തണമെന്നും ശബരിമലയ്ക്ക് സമീപം മികച്ച നിലവാരത്തിലുള്ള ആശുപത്രി സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.