എഡിറ്റര്‍
എഡിറ്റര്‍
ഉമ്മന്‍ചാണ്ടി തെരുവുചെണ്ടയല്ല, മുഖ്യമന്ത്രിക്കസേര കണ്ട് പനിക്കേണ്ട, ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ നടക്കുന്നത് കോണ്‍ഗ്രസ് ഗൂഢാലോചന: പി.ടി തോമസ്
എഡിറ്റര്‍
Sunday 15th April 2012 2:39pm

തിരുവനന്തപുരം:  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നു പി.ടി.തോമസ് എം.പി പറഞ്ഞു. യു.ഡി.എഫിലും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നുണ്ട്. ഉമ്മന്‍ചാണ്ടി തെരുവു ചെണ്ടയാണെന്നു ആരും കരുതേണ്ട. മുഖ്യമന്ത്രിക്കസേര കണ്ട് ആരും പനിക്കുകയും വേണ്ട.  അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് ലീഗിനകത്തും ഗൂഢാലോചന നടന്നെന്നു പി.ടി.തോമസ് ആരോപിച്ചു.

ലീഗിനകത്തെ അഭിപ്രായ വ്യാത്യാസങ്ങളാണ് പ്രശ്‌നങ്ങള്‍ ഇത്ര വഷളാകാന്‍ കാരണം. കേരളത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ച് ലീഗ് സംയമനം പാലിക്കണമായിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുമെന്നും പി.ടി.തോമസ് പറഞ്ഞു.

മുസ് ലീം ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്‌ക്കെതിരെ എതിര്‍പ്പുകള്‍ ശക്തമാകുന്നതിനിടയിലാണ് പി.ടി തോമസിന്റെ പ്രസ്താവന. കെ.പി.സി.സിയെ കൃത്യമായി അറിയിക്കാതെയുള്ള മന്ത്രിയെ പ്രഖ്യാപിക്കലും വകുപ്പുമാറ്റങ്ങളുമെല്ലാം കോണ്‍ഗ്രസ്സില്‍ തന്നെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിന് കാരകണമായിരുന്നു. കെ.പി.സി.സി നേതാവ്, എം.എല്‍.എമാരായ കെ. മുരളീധരന്‍, ടി.എന്‍ പ്രതാപന്‍, മന്ത്രി കെ.ബാബു, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തോടുള്ള എതിര്‍പ്പ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Advertisement