തിരുവനന്തപുരം: നടിയെ ആക്രമിച്ച് കേസില്‍ സൂപ്പര്‍ പി.ആര്‍.ഒ വര്‍ക്ക് നടക്കുന്നതായി പി.ടി തോമസ് എം.എല്‍.എ.  ഇതിന്റെ ഭാഗമായാണ് ഭരണപക്ഷ എം.എല്‍.എയായ ഗണേഷ്‌കുമാര്‍ അടക്കമുള്ളവര്‍ ജയിലില്‍ പോവുകയും പരസ്യ പിന്തുണ ദിലീപിന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷ എം.എല്‍.എയായ ഗണേഷ്‌കുമാര്‍ ജയിലില്‍ പോവുകയും പൊലീസിനെ വിമര്‍ശിക്കുകയും ചെയ്യുന്നത് സൂപ്പര്‍ പി.ആര്‍.ഒ വര്‍ക്കിന്റെ ഭാഗമായാണെന്നും പിന്‍ വാങ്ങിയവര്‍ പോലും തിരിച്ച് വരുന്നത് പാവപ്പെട്ട പെണ്‍കുട്ടിയെ ഒറ്റപെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.


Also Read കെ.പി.സി.സി പ്രസിഡന്റ് ആവാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടി തന്നെയാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ


കേസ് ബലാത്സംഗ ശ്രമം മാത്രമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെബാസ്റ്റിയന്‍ പോളിനെ പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രസ്താവന കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ പി.അര്‍.ഒ വര്‍ക്കിന്റെ അവസാന ഇരയാണ് സെബാസ്റ്റ്യന്‍ പോളെന്നും അദ്ദേഹം ആരോപിച്ചു.