എഡിറ്റര്‍
എഡിറ്റര്‍
വ്യക്തിത്വം പണയം വെച്ച് മുന്നണിയില്‍ തുടരേണ്ടതില്ല: കൊല്ലത്ത് ഒറ്റക്ക് മത്സരിക്കുമെന്ന് ആര്‍.എസ്.പി
എഡിറ്റര്‍
Saturday 8th March 2014 10:51am

rsp

തിരുവനന്തപുരം: മുന്നണിയില്‍ തുടരേണ്ടെന്നതാണ് പൊതുവികാരമെന്ന് ആര്‍.എസ്.പി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍.

കൊല്ലം സീറ്റിന് പകരം പത്തനംതിട്ട തരാമെന്ന് എല്‍.ഡി,എഫ് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും ചര്‍ച്ചക്ക് തയ്യാറായിട്ടില്ലെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.

വ്യക്തിത്വം പണയം വെച്ച് മുന്നണിയില്‍ തുടരാനാവില്ലെന്നാണ് പി.എസ്.യുവിന്റെ നിലപാട്.

അതേസമയം കൊല്ലം സീറ്റില്‍ ഒറ്റക്ക് മത്സരിക്കാന്‍ ആര്‍.എസ്.പി സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമെടുത്തിരിക്കുകയാണ്. എന്നാല്‍ സി.പി.ഐ.എമ്മുമായി ഉഭയകക്ഷി ചര്‍ച്ചക്കില്ലെന്നും ആര്‍.എസ്.പി വ്യക്തമാക്കി.

കൊല്ലം സീറ്റ് തരാമെന്ന ഉറപ്പ് കിട്ടിയാല്‍ മാത്രം സി.പി.ഐ.എമ്മുമായി ചര്‍ച്ച നടത്താമെന്നതാണ് ആര്‍.എസ്.പിയുടെ തീരുമാനം.

ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് കൊല്ലം സീറ്റ് നല്‍കാനാവില്ലെന്ന് സി.പി.ഐ.എം ആര്‍.എസ്.പിയെ അറിയിക്കുന്നത്. എല്ലാ സീറ്റുകളും വീതം വെച്ച ശേഷം ഇനി ചര്‍ച്ച നടത്തുന്നതെന്തിനാണെന്നാണ് ആര്‍.എസ്.പി ചോദിക്കുന്നത്.

 

Advertisement