Categories

പി എ­സ് എല്‍ വി-സി 15 വി­ക്ഷേപ­ണം വി­ജ­യകരം

ചെന്നൈ: ഇന്ത്യയുടെ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോ­സാറ്റ് 2 ബി ശ്രീഹരിക്കോട്ടയില്‍നി­ന്ന് വി­ജ­യ­ക­ര­മായി വിക്ഷേപിച്ചു. ധ്രുവ ഉപഗ്രഹവിക്ഷേപണവാഹനം പി.എസ്.എല്‍.വി.സി15 രാവിലെ 9.22നാണ് കാര്‍ട്ടോസാറ്റ് ഉള്‍പ്പെടെ അഞ്ച് ഉപഗ്രഹങ്ങളെ വഹിച്ച് കുതിച്ചു­യര്‍ന്നത്.

കാര്‍ട്ടോസാറ്റ്2 ബിയ്ക്കുപുറമേ അല്‍ജീരിയയുടെ അല്‍സാറ്റ്, കാനഡയുടെയും സ്വിറ്റ്‌­സര്‍ലന്‍ഡിന്റെയും നാനോ ഉപഗ്രഹങ്ങള്‍, ആന്ധ്രപ്രദേശിലെയും കര്‍ണാടകയിലെയും ഏഴ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ചേര്‍ന്നുനിര്‍മിച്ച വളരെ ചെറിയ ഉപഗ്രഹമായ സ്റ്റുഡ്‌­സാറ്റ് എന്നിവയാണ് പി.എസ്.എല്‍.വി.സി15 ഭ്രമണപഥത്തില്‍ എത്തിക്കുന്നത്.

ഐ.എസ്.ആര്‍.ഒ.യുടെ വിക്ഷേപണവാഹനമായ പി.എസ്.എല്‍.വി.സി15 ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌­പേസ്‌­സെന്ററിലെ ആദ്യവിക്ഷേപണത്തറയില്‍നിന്നാണ് ഉപഗ്രഹങ്ങളെയുംവഹിച്ച് കുതിച്ചത്.

നഗരാസൂത്രണം, അടിസ്ഥാനസൗകര്യവികസനം, ഹൈവേകളുടെ ഗതിമാറ്റം, റിങ് റോഡുകളുടെ ക്രമീകരണം ഇവയ്ക്കാവശ്യമായ ഭൂപടനിര്‍മിതിയില്‍ കാര്‍ട്ടോ­സാറ്റ് 2 ബി ഇന്ത്യയെ സഹായിക്കും. മുന്‍ഗാമികളായ കാര്‍ട്ടോ­സാറ്റ് 2, 2 എ എന്നിവയിലെപ്പോലെ കാര്‍ട്ടോസാറ്റ് 2ബിയിലും എല്ലാ നിറങ്ങളും യഥാര്‍ഥ തീവ്രതയോടെ പകര്‍ത്തുന്ന കാമറകളുണ്ട്. ഒരു മേഖലയുടെ 9.6 കിലോമീറ്റര്‍ ദൃശ്യം 0.8 മീറ്റര്‍ സൂക്ഷ്മതയോടെ പകര്‍ത്താന്‍ ഉപഗ്രഹത്തിനാവും. ഉപഗ്രഹത്തിനുള്ളിലെ റിക്കാര്‍ഡറിന് 64 ജിഗാബൈറ്റ് ശേഷിയുണ്ട്. കാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഉപഗ്രഹത്തില്‍ സൂക്ഷിച്ച് ഗ്രൗണ്ട്‌­സ്‌­റ്റേഷന് ലഭ്യമാക്കും.

തദ്ദേശീയ ക്രയോജനിക് എന്‍ജിന്‍ എന്ന നേട്ടം കഴിഞ്ഞ ഏപ്രിലില്‍ വിളിപ്പാടകലെയാണ് പരാജയപ്പെട്ടത്. 1993ല്‍ വിക്ഷേപണമാരംഭിച്ച പിഎസ്എല്‍വിയുടെ പതിനേഴാമതു ദൗത്യമാണിത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.