എഡിറ്റര്‍
എഡിറ്റര്‍
പി.എസ്.എല്‍.വി സി20 വിക്ഷേപണം വിജയകരം
എഡിറ്റര്‍
Tuesday 26th February 2013 12:20am

ശ്രീഹരിക്കോട്ട: ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി 20 ഇന്ത്യ  വിക്ഷേപിച്ചു. ഐ.എസ്.ആര്‍.ഒയുടെ 101ാമത് ബഹിരാകാശദൗത്യവും 23ാമത് പി.എസ്.എല്‍.വി ദൗത്യവുമായ പി.എസ്.എല്‍.വി സി20 ആണ് ‘സരള്‍’ ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്.

Ads By Google

സമുദ്രശാസ്ത്ര പഠനത്തിനായുള്ള ഉപഗ്രഹം  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ട് 6.01നാണ് വിക്ഷേപിച്ചത്.

പി.എസ്.എല്‍.വി സി20 കുതിച്ചുയരുന്ന ദൃശ്യത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി,  ആന്ധ്ര ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍, മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പം നൂറുകണക്കിന് ശാസ്ത്രജ്ഞരും മാധ്യമപ്രവര്‍ത്തകരും സാക്ഷ്യം വഹിച്ചു.

വൈകുന്നേരം 6.01ന് പി.എസ്.എല്‍.വി സി 20 യാത്രതുടങ്ങി. ഐഎസ്ആര്‍ഒയുടെ 23ാം പി.എസ്.എല്‍.വി വിക്ഷേപണമാണിത്. റോക്കറ്റുകളുടെ മോട്ടോറുകളില്‍ ഖരരഹിത കവചം ഉപയോഗിച്ചുള്ള ഒമ്പതാമത്തെ വിക്ഷേപണമാണെന്ന പ്രത്യേകതയുമുണ്ട്

വിക്ഷേപണപാതയില്‍ പഴയ ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നിശ്ചയിച്ചതിലും അഞ്ചു മിനിറ്റ് വൈകിയാണ് വിക്ഷേപണം നടത്തിയത്. 21 മിനിറ്റ് നീണ്ടുനിന്ന ദൗത്യത്തിന്റെ ഒരു ഘട്ടത്തിലും നിശ്ചിത പാതയില്‍നിന്ന് പി.എസ്.എല്‍.വി വ്യതിചലിച്ചില്ല. 17ാം മിനിറ്റില്‍ പ്രധാന ഉപഗ്രഹമായ ‘സരള്‍’ ഭ്രമണപഥത്തിലെത്തി.

407 കിലോ ഭാരമുള്ള ‘സരളി’നു പുറമെ, കാനഡയുടെ ‘സഫയര്‍’ (148 കിലോ), ‘നിയോസാറ്റ്’ (74 കിലോ), ആസ്ട്രിയയിലെ വിയന്ന യൂനിവേഴ്‌സിറ്റിയുടെ ‘യൂനിെ്രെബറ്റ്’ (14 കിലോ), ഗ്രാസ് സാങ്കേതിക സര്‍വകലാശാലയുടെ ‘െ്രെബറ്റ്’ (14 കിലോ), ഡെന്മാര്‍ക്കിലെ ആല്‍ബോര്‍ഗ് സര്‍വകലാശാലയുടെ ‘ഔാറ്റ്3’ (മൂന്ന് കിലോ), ബ്രിട്ടന്റെ ‘സ്ട്രാന്‍ഡ് 1’ (6.5 കിലോ) എന്നിവയാണ് പി.എസ്.എല്‍.വി സി20 ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹങ്ങള്‍.

Advertisement