ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയില്‍ നിന്നും പറന്നുയരുന്ന പി.എസ്.എല്‍.വി സി-18 നാലു ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും. ഒക്ടോബര്‍ 12നാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ വിക്ഷേപണം നടത്തുക.

മേഘ ട്രോപിക്‌സ്, എസ്.ആര്‍.എം സാറ്റ് എന്നീ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളാണ് ഇതില്‍ പ്രധാനം.

Subscribe Us:

ഇന്ത്യയും ഫ്രാന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച മേഘ ട്രോപിക്‌സ് (Megha Tropiquse) ആഗോള കാലാവസ്ഥയെക്കുറിച്ചും ഇന്ത്യയിലെ മണ്‍സൂണ്‍ ചക്രവാതത്തെക്കുറിച്ചുമുള്ള പഠനങ്ങള്‍ക്കാണ് വിക്ഷേപിക്കുന്നത്. മറ്റൊരു ഉപഗ്രഹമായ എസ്.ആര്‍.എം സാറ്റ് (SRM Sat) നിര്‍മ്മിച്ചിരിക്കുന്നത് എസ്.ആര്‍.എം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ്.

വിക്ഷേപണ സമയത്തുള്ള ചൂടില്‍ നിന്നും ഉപഗ്രഹങ്ങളെ രക്ഷിക്കാനായി ഉപഗ്രഹങ്ങള്‍ക്കു ചുറ്റുമുള്ള കവചം ഘടിപ്പിച്ചിട്ടുണ്ട്. വാഹനം നിശ്ചിത ഉയരത്തിലെത്തിക്കഴിഞ്ഞാല്‍ കവചം കൊഴിഞ്ഞ് വീഴും. ഒക്ടോബര്‍ 9ന് വിക്ഷേപണത്തിന്റെ റിഹേഴ്‌സല്‍ നടത്തുന്നുണ്ട്. പി.എസ്.എല്‍.വിയുടെ 20-ാം ഉപഗ്രഹമാണ് ഇപ്പോള്‍ വിക്ഷേപിക്കാനൊരുങ്ങുന്നത്.