Administrator
Administrator
മേഘാ ട്രോപിക്‌സ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
Administrator
Wednesday 12th October 2011 11:30am

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ നാല് ഉപഗ്രഹങ്ങളുമായി വിജയകരമായി പറന്നുയര്‍ന്നു. ശ്രീഹരക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ 11 മണിയോടെയാണ് പി.എസ്.എല്‍.വി സി 18 പറന്നുയര്‍ന്നത്. മേഘ ട്രോപിക്‌സ്, എസ്.ആര്‍.എം സാറ്റ് എന്നിവ ഉള്‍പ്പെടെ നാല് ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി വഹിക്കുന്നത്.

ഇന്ത്യയും ഫ്രാന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച മേഘ ട്രോപിക്‌സ് ആഗോള കാലാവസ്ഥയെക്കുറിച്ചും ഇന്ത്യയിലെ മണ്‍സൂണ്‍ ചക്രവാതത്തെക്കുറിച്ചുമുള്ള പഠനങ്ങള്‍ക്കാണ് വിക്ഷേപിക്കുന്നത്. 1,000 കിലോഗ്രാം ഭാരമുള്ള മെഗാട്രോപ്പിസും, 42.6 കിലോഗ്രാം തൂക്കമുള്ള മൂന്ന് ചെറു ഉപഗ്രഹങ്ങളുമാണ് റോക്കറ്റ് വഹിക്കുന്നത്.

മറ്റൊരു ഉപഗ്രഹമായ എസ്.ആര്‍.എം സാറ്റ് (SRM Sat) നിര്‍മ്മിച്ചിരിക്കുന്നത് എസ്.ആര്‍.എം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ്.

വിക്ഷേപണ സമയത്തുള്ള ചൂടില്‍ നിന്നും ഉപഗ്രഹങ്ങളെ രക്ഷിക്കാനായി ഉപഗ്രഹങ്ങള്‍ക്കു ചുറ്റുമുള്ള കവചം ഘടിപ്പിച്ചിട്ടുണ്ട്. വാഹനം നിശ്ചിത ഉയരത്തിലെത്തിക്കഴിഞ്ഞാല്‍ കവചം കൊഴിഞ്ഞ് വീഴും. ഒക്ടോബര്‍ 9ന് വിക്ഷേപണത്തിന്റെ റിഹേഴ്‌സല്‍ നടത്തുന്നിയിരുന്നു. പി.എസ്.എല്‍.വിയുടെ 20ാം ഉപഗ്രഹമാണ് ഇപ്പോള്‍ വിക്ഷേപിച്ചത്.

Advertisement