Categories

പി.എസ്.എല്‍.വി സി.16 വിജയകരമായി വിക്ഷേപിച്ചു

pslvചെന്നൈ:ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്ക് പുതുജീവന്‍ പകര്‍ന്നുനല്‍കി പി.എസ്.എല്‍.വി സി. 16 വിജയകരമായി വിക്ഷേപിച്ചു. ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 10.12 നാണ് പി.എസ്.എല്‍.വി.കുതിച്ചുയര്‍ന്നത്.

ഐ.എസ്.ആര്‍.ഒയുടെ 2011ലെ ആദ്യ വിക്ഷേപണമാണിത്. ജി.എസ്.എല്‍.വിയുടെ പരാജയത്തിന് ശേഷമുള്ള ആദ്യ പരീക്ഷണം കൂടിയാണിത്.

ഇന്ത്യയുടെ പ്രകൃതി വിഭവങ്ങളുടെ ഭൂപട നിര്‍മിതിക്ക് സഹായകരമാവുന്ന റിസോഴ്‌സ് സാറ്റ് 2 ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങളെയാണ് പി.എസ്.എല്‍.വി. സി 16 സൗര സ്ഥിര ഭ്രമണപഥത്തില്‍ 822 കിലോമീറ്റര്‍ അകലെയായി വിക്ഷേപിക്കുക. ഇന്തോനേഷ്യയുമായി ചേര്‍ന്ന് നിര്‍മ്മിച്ച യൂത്ത് സാറ്റ് , സിംഗപ്പൂരിലെ നാങ്യാങ് സര്‍വകലാശാലയില്‍ നിന്നുള്ള എക്‌സ് സാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് റിസോഴ്‌സ് സാറ്റിനൊപ്പം പി.എസ്.എല്‍.വി. സി. 16 ഭ്രമണപഥത്തിലെത്തിക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.