Administrator
Administrator
പി എസ് എല്‍ വി -സി 15 കൗണ്ട്ഡൗണ്‍ തുടങ്ങി
Administrator
Saturday 10th July 2010 3:56pm

ചെന്നൈ: പി എസ് എല്‍ വി സി-15 റോക്കറ്റിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. രാവിലെ 6.52 ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.

റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2b, അള്‍ജീരിയയുടെ അള്‍സെറ്റ്, കാനഡ, സ്വിറ്റ്‌ലര്‍ലാന്‍്ഡ എന്നിവിടങ്ങളില്‍ നിന്നുള്ള നാനോ,ആന്ധയിലെയും കര്‍ണാടകയിലെയും ഏഴ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സ്റ്റുഡ്‌സാറ്റ് എന്നീ ഉപഗ്രഹങ്ങളും പി എസ് എല്‍ വി സി-15 നൊപ്പം വിക്ഷേപിക്കും.

വിക്ഷേപണത്തിന്റെ തയ്യാറെടുപ്പുകളെല്ലാം അന്തിമഘട്ടത്തിലാണെന്ന് ഐ എസ് ആര്‍ ഒ സതീഷ് പറഞ്ഞു. നഗരവികസനത്തെയും അടിസ്ഥാന സൗകര്യ വികസനത്തെയും റോക്കറ്റിന്റെ വിക്ഷേപണം സഹായിക്കുമെന്നും സതീഷ് വ്യക്തമാക്കി.
മേയ് 9 ന് നടക്കേണ്ട വിക്ഷേപണമാണ് റോക്കറ്റിന്റെ മര്‍ദ്ദത്തിലുണ്ടായ വ്യത്യാസം കാരണം മാറ്റിയത്.

Advertisement