എഡിറ്റര്‍
എഡിറ്റര്‍
ഇടതുപക്ഷ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പി.എ.ജി ബുള്ളറ്റിന്‍ പുറത്തിറങ്ങി
എഡിറ്റര്‍
Monday 17th March 2014 8:25am

cpim

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പ്രചരണത്തിനായി ആഗോളവത്ക്കരണത്തിനെതിരെ ജനശക്തി (പി.എ.ജി) ബുള്ളറ്റിന്‍ പുറത്തിറങ്ങി. തിരഞ്ഞെടുപ്പ് ഒരു സൗന്ദര്യമത്സരമല്ല എന്ന പേരിലാണ് കൈപുസ്തകം പുറത്തിറങ്ങിയത. എണ്‍പത് പേജുകളിലുള്ള ബുള്ളറ്റിന്‍ തിരഞ്ഞെടുപ്പ് പതിപ്പായാണ് ഇറക്കിയത്.

പതിനാറാം ലോക്‌സഭ തിരഞ്ഞെടുപ്പ് വര്‍ഗസമരമാണ്. രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക അടിയറവ് വെയ്ക്കുന്നതിനെതിരായ പോരാട്ടമായി തിരഞ്ഞെടുപ്പിനെ കാണണമെന്നുമാണ് ബുള്ളറ്റിനില്‍ പറയുന്നത്.

ഇടത്പക്ഷത്തിന്റെ ബദല്‍ നയങ്ങളും നിലപാടുകളുമാണ് ഈ തിരഞ്ഞെടുപ്പില്‍ നാടിന്റെ പ്രകടനപത്രികയെന്ന് ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

കൂലിയും പെന്‍ഷനും ഇല്ലാത്ത തൊഴിലിലെ അരക്ഷിതാവസ്ഥ, വിലക്കയറ്റം, എന്നിങ്ങനെ വിവധ വിഷയങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ഭരണത്തിനെ വിമര്‍ശിച്ച് കൊണ്ടുള്ള ലഘുലേഖകളുണ്ട് ബുള്ളറ്റിനില്‍.

ബാങ്ക്, ഇന്‍ഷുറന്‍സ്, പൊതുമേഖല എന്നിവയിലൂടെ നാടിനെ വില്‍ക്കുന്നതിന്റെ രാഷ്ട്രീയവും ബുള്ളറ്റിനില്‍ പ്രതിപാദിക്കുന്നു. കോഴിക്കോട് ആസ്ഥാനമായി ഇന്‍ഷുറന്‍സ്-ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കരുടെ കൂട്ടായ്മയയാണ് ആഗോളവത്ക്കരണത്തിനെതിരെ ജനശക്തി (പി.എസ്.ജി) പുറത്തിറക്കുന്നത്.

Advertisement