തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനായി പി.എസ്‌.സിയുടെ അടിയന്തര യോഗം ഇന്ന്‌ ചേരും.
പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ആണ് യോഗം വിളിച്ചത്. ഉച്ച കഴിഞ്ഞു മൂന്നു മണിക്കാണു യോഗം.

ഡിസംബര്‍ 31നു കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകള്‍ അതേ തസ്തികയില്‍ പുതിയ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതുവരെ നീട്ടണമെന്നു
പി.എസ്‌.സി.യോടു സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് രണ്ടുതവണയും പി.എസ്.സി തള്ളി.  ഈ സാഹചര്യത്തില്‍  മൂന്നു വ്യവസ്ഥകള്‍ക്കു വിധേയമായി പട്ടികകളുടെ കാലാവധി നീട്ടാന്‍ വീണ്ടും പി.എസ്‌.സി.യോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ ഇന്നലെ തീരുമാനിച്ചിരുന്നു.

Subscribe Us:

ഏപ്രില്‍ 30 വരെ പട്ടികകള്‍ നീട്ടണമെന്നു സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നില്ല. നാലര വര്‍ഷം വരെയേ റാങ്ക് പട്ടിക നീട്ടാനാവൂ എന്നതിനാല്‍ അതില്‍ കൂടുതലാകുന്ന ഒരു പട്ടികയും നീട്ടേണ്ടതില്ലെന്നും കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികയുള്ള തസ്തികകളില്‍ ഏതിലെങ്കിലും പി.എസ്‌.സിയുടെ ലൈവ് ലിസ്റ്റ് തയാറായിട്ടുണ്ടെങ്കില്‍ അതു നീട്ടാതെ പുതിയ പട്ടിക തയാറാകുന്നതുവരെ കാലാവധി ദീര്‍ഘിപ്പിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ പി.എസ്.സിയോട് ആവശ്യപ്പെടും.

Malayalam News

Kerala News In English