തൃശൂര്‍: നിയമനതട്ടിപ്പിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനം ലഭിച്ചവര്‍ക്ക് എന്തുകൊണ്ട് പോലീസ് വെരിഫിക്കേഷന്‍ നടത്തിയില്ലെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

ഇന്റെലിജന്‍സ് ഇതേക്കുറിച്ച് ഒരു വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് കൊടുത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുത്തില്ല. സുതാര്യകേരളത്തിലും പരാതി കൊടുത്തിട്ട് നടപടയെടുത്തില്ല. യൂണിവേഷ്‌സിറ്റി അസിസ്റ്റന്റുമാരുടെ നിയമനത്തില്‍ അഴിമതി നടന്നതായി ലോകായുക്ത ചൂണ്ടിക്കാട്ടിയിട്ടും അവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിന്റെ ഇത്തരം നടപടികളാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.