കൊച്ചി: നിയമന തട്ടിപ്പു നടത്തി ജോലി നേടിയ കേസില്‍ എട്ടാം പ്രതി കെ.ബി ഷംസീറയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഷംസീറ കീഴടങ്ങണം എന്നുകോടതി നല്‍കി നിര്‍ദേശിച്ചു.

എംപ്ലോയ്‌മെന്റെ  എക്‌സ്‌ചേഞ്ചില്‍ പേര് നല്‍കിയിരിക്കുന്ന തനിക്ക് ഡപ്യൂട്ടി കലക്ടറാണ് നിയമനം നല്‍കിയതെന്ന് ഷംസീറ കോടതിയെ അറിയിച്ചിരുന്നു. 2010ഏപ്രിലില്‍ മാനന്തവാടിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചതായും നിയമനം സ്ഥിരപ്പെടുത്താന്‍ കളക്ടര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ഷംസീറ കോടതിയെ അറിയിച്ചിരുന്നു. വ്യാജനിയമനം നേടിയതായി ആരോപിക്കപ്പെട്ട ഏഴുപേരുടെ സര്‍വീസ് റഗുലറൈസ് ചെയ്തത് ഒറ്റ ദിവസമാണെന്ന് തെളിയുന്ന രേഖയും ഷംസീറയുടെ ജ്യാമാപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചിരുന്നു.

എടക്കര ഹൈസ്‌ക്കൂളിന് സമീപം കറുത്തേടത്ത് അഷറഫിന്റെ ഭാര്യയായ ഷംസീറ ഇപ്പോള്‍ ഒളിവിലാണ്.