തിരുവനന്തപുരം: വ്യാജരേഖകള്‍ ഉപയോഗിച്ച് പി എസ് സി നിയമനതട്ടിപ്പ് നടത്തിയതില്‍ ആരോപണവിധേയനായ റവന്യൂമന്ത്രിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

നിയമന തട്ടിപ്പിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും റവന്യൂമന്ത്രിക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല. ആരോപണവിധേയനായ റവന്യൂമന്ത്രിയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേസിനോടുള്ള സംസ്ഥാനസര്‍ക്കാറിന്റെ സമീപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us: