ബാംഗളൂര്‍: വയനാട് നിയമന തട്ടിപ്പ് കേസിലെ പ്രതികളിലൊരാളെ ബാംഗളൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കൊല്ലം സ്വദേശിയായ ഗോപകുമാറാണ് മരിച്ചതായി ബാംഗ്ലൂര്‍ പോലീസ് പറഞ്ഞത്.

ഹൊഗനക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗോപകുമാറിന്റെ മൃതദേഹം ബാംഗളൂര്‍ വിക്‌ടോറിയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Subscribe Us:

മാനന്തവാടി റീസര്‍വ്വേ ഓഫീസില്‍ എല്‍.ഡി ക്ലാര്‍ക്കായി വ്യാജ നിയമനത്തിലൂടെ ജോലി നേടിയ ആളാണ് ഗോപകുമാര്‍. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.